the digital signature of the temple city

Home Blog Page 76

ഇടതുപക്ഷ ദുർഭരണത്തിനെതിരെ ജനരോഷം പുകയുന്നു ; ഗുരുവായൂർ മോചനയാത്ര രണ്ടാം ദിവസം ആവേശ തിളക്കത്തിൽ..

ഗുരുവായൂർ: ഇടതുപക്ഷ ഭരണത്തിന്റെ ദുർവ്യവസ്ഥകളും പൂർത്തിയാകാതെ കിടക്കുന്ന വികസനപദ്ധതികളും ചൂണ്ടിക്കാട്ടി കോൺഗ്രസ്സ് നടത്തുന്ന ഗുരുവായൂർ മോചനയാത്രയുടെ രണ്ടാം ദിവസം ആവേശകരമായി സമാപിച്ചു.
മോചന യാത്രയുടെ രണ്ടാം ദിവസം തിരുവെങ്കിടം സെന്ററിൽ ഡി സി സി സെക്രട്ടറി അഡ്വ ടി എസ് അജിത് ഉത്ഘാടനം ചെയ്തു .-പൂർത്തിയാകാത്ത പദ്ധതികളുടെ ഉദ്ഘാടനം നടത്തി ഗുരുവായൂർ ജനതയെ കബളിപ്പിക്കുന്ന സമീപനമാണ് ഇടതുമുന്നണി നേതൃത്വത്തിലുള്ള നഗരസഭ ഭരണാധികാരികൾ എന്ന് അഡ്വ ടി എസ് അജിത് പ്രസ്താവിച്ചു. . ഗുരുവായൂർ ബസ്സ് സ്റ്റാൻഡ് നിർമ്മാണത്തിന് കോടി കണക്കിന് രൂപ കേരള ബാങ്കിൽ നിന്ന് വായ്പയെടുത്ത് നഗരസഭയെ കടകെണിയിലാക്കുകയാണെന്നും അജിത് കുറ്റപ്പെടുത്തി.

1000084334 1

തിരുവെങ്കിടം അടിപാതയുടെ കാര്യത്തിലും നഗരസഭ ഭരണാധികാരികൾ ഒളിച്ചു കളി നടത്തുകയാണെന്ന് അജിത് പറഞ്ഞു. യോഗത്തിൽ. പെരുമ്പിലാവ് എം.ഒ.സി കോളേജ് ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുത്ത കെ.പി.അതുൽ ദാസിന്റെ അഭിനന്ദിച്ചു നേതാക്കളായ സി.എ. ഗോപ പ്രതാപൻ, കെ.വി.ഷാനവാസ്, കെ. നവാസ്, ബാലൻ വാറണാട്ട്, വി.കെ.സുജിത്ത് എന്നിവർ സംസാരിച്ചു.

PSX 20251011 135656

വിവിധ സ്വീകരണ യോഗത്തിൽ മഹിളാകോൺഗ്രസ്സ്പ്രസിഡണ്ട് ടി. നിർമ്മല. സി.എസ്.സൂരജ്, സ്റ്റീഫൻ ജോസ്, വിജയകുമാർ അകമ്പടി, ഷൈലജ ദേവൻ, റെയ്മണ്ട് നീലങ്കാവിൽ, ശിവൻ പാലിയത്ത്, ഹരി. എം വാരിയർ, പ്രദീഷ് ഓടാട്ട്, ടി.കെ.ഗോപാലകൃഷ്ണൻ രേണുകാ ശങ്കർ, എം.കെ. നൂറുദ്ദീന, പ്രിയാ രാജേന്ദ്രൻ, കെ.കെ.രജ്ജിത്ത്, ബാബു ആളൂർ, ടി.എ.ഷാജി, സാബു ചൊവ്വല്ലൂർ, സിന്റോ തോമാസ്, എന്നിവർ സംസാരിച്ചു.

1000084317


ഗുരുവായൂർ കിഴക്കെ നട ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടന്ന സമാപന സമ്മേളനം സംസ്ഥാന മഹിളാ കോൺഗ്രസ്സ് സെക്രട്ടറി സ്വപ്ന രാമചന്ദ്രൻ ഉൽഘാടനം ചെയ്തു. സമ്മേളനത്തിൽ ഒ കെ ആർ മണികണ്ഠൻ അധ്യക്ഷത വഹിച്ചു ആർ രവികുമാർ, കെ പി ഉദയൻ അരവിന്ദൻ പല്ലത്ത്, കെ പി എ റഷീദ്, എം എഫ് ജോയ്, ആന്റോ തോമസ്, തുടങ്ങിയവർ സംസാരിച്ചു.

ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി ആഘോഷം ഒക്ടോ. 11ന് തൃശൂരിൽ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോ ത്സവം സുവർണ്ണ ജൂബിലി ആഘോഷം ഒക്ടോബർ 11 ശനിയാഴ്ച തൃശൂരിലെ കേരള സംഗീത നാടക അക്കാദമി കെ ടി മുഹമ്മദ് റിജീയണൽ തീയേറ്ററിൽ നടക്കും. സംസ്ഥാനത്ത് ആറു കേന്ദ്രങ്ങളിലായി നടക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ നാലാമത്തേതാണ് തൃശൂരിലേത്. കേരള സംഗീത നാടക അക്കാദമിയുമായി ചേർന്ന് ഒ നടത്തുന്ന തൃശൂരിലെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം വൈകിട്ട് 5ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ അധ്യക്ഷനാകും. പി ബാലചന്ദ്രൻ എം എൽ എ, മുഖ്യാതിഥിയാകും. ഗുരുവായൂർ ദേവസ്വം കമ്മീഷണർ എം ജി രാജമാണിക്കം ഐ എ എസ് വിശിഷ്ട‌ാതിഥിയാകും. സംഗീത നാടക അക്കാദമി ചെയർപേഴ്‌സൺ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി ചടങ്ങിൽ മുതിർന്ന സംഗീതജ്ഞരെ ആദരിക്കും. പ്രശസ്ത കലാനിരൂപകനും എഴുത്തുകാരനുമായ എൻ പി വിജയകൃഷ്‌ണൻ ചെമ്പൈ അനുസ്മരണ പ്രഭാഷണം നടത്തും. ദേവസ്വം ഭരണസമിതി അംഗങ്ങൾ, സംഗീത നാടക അക്കാദമി സെക്രട്ടറി ഉൾപ്പെടെ ചടങ്ങിൽ സന്നിഹിതരാകും. ഉദ്ഘാടന ചടങ്ങിനുശേഷം ചെമ്പൈ സ്വാമികളുടെ ശിഷ്യൻ പദ്‌മഭൂഷൺ ടി വി .ഗോപാലകൃഷ്ണൻ സംഗീതക്കച്ചേരി അവതരിപ്പിക്കും.

അയ്യപ്പന്റെ സ്വർണ്ണം കട്ടവരെ സംരക്ഷിക്കുന്ന പിണറായി സർക്കാറിനെതിരെ കോൺഗ്രസിന്റെ പ്രതിക്ഷേധ ജ്വാല

“അയ്യപ്പന്റെ സ്വർണ്ണകട്ട കേസ്: പിണറായി സർക്കാറിനും ദേവസ്വം മന്ത്രിക്കും എതിരെ കോൺഗ്രസിന്റെ ജ്വാലാപ്രകടനം ഗുരുവായൂരിൽ”

ഗുരുവായൂർ: അയ്യപ്പന്റെ സ്വർണ്ണ കട്ടവരെ സംരക്ഷിക്കുന്ന പിണറായി വിജയനെതിരെയും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ വാസവൻ രാജിവെക്കണമെന്ന ആവശ്യം ഉയർത്തിയും ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ ജ്വാല തെളിഞ്ഞു.

1000078590

മമ്മിയൂർ കൈരളി ജംഗ്ഷനിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് പതാക ജ്വാല മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠന് കൈമാറി തുടക്കം കുറിച്ചു. തുടർന്ന് നഗരത്തിലൂടെ നടത്തിയ പ്രകടനം ഗുരുവായൂർ കിഴക്കെനടയിലെ ഗാന്ധി പ്രതിമ പരിസരത്ത് സമാപിച്ചു.

ആർ. രവികുമാർ, കെ.പി. ഉദയൻ, ബാലൻ വാറണാട്ട്, സി.എസ്. സൂരജ്, കെ.പി.എ. റഷീദ്, ഷൈലജ ദേവൻ, ശിവൻ പാലിയത്ത്, ശശി വാറണാട്ട്, വി.എസ്. നവനീത്, പ്രദീഷ് ഓടാട്ട്, എം.ബി. രാജലക്ഷ്മി, കെ.കെ. രഞ്ജിത്ത്, ഒ.പി. ജോൺസൺ, ജോയ് തോമസ് ശശികുമാർ പട്ടത്താക്കിൽ, ഹരി വടക്കൂട്ട്, പ്രേം ജി മേനോൻ, സി. അനിൽകുമാർ, മനീഷ് നീലിമന, സി.കെ. ഡേവിസ്, സുഷാ ബാബു, കെ.പി. മനോജ്, മേഴ്സി ജോയ്, സി. ശങ്കരനുണ്ണി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

“ഗുരുവായൂരിന് മോചനം വേണം!” ; 25 വർഷത്തെ ഭരണ ദുര്‍വ്യവസ്ഥയ്‌ക്കെതിരെ കോൺഗ്രസിന്റെ ജനമോചന യാത്ര ഒക്ടോബർ 9 മുതൽ

ഗുരുവായൂർ ജനങ്ങൾക്കായി മോചനമാർഗം തുറക്കുന്നു!–ഇടതുമുന്നണി ഭരണത്തിനെതിരെ കോൺഗ്രസിന്റെ മോചന പടയോട്ടം!… മൂന്ന് ദിവസത്തെ ജനപദയാത്ര ഒക്ടോബർ 9 മുതൽ!

ഗുരുവായൂർ: കഴിഞ്ഞ 25 വർഷമായി തുടരുന്ന ഇടതുമുന്നണി ഭരണത്തിന്റെ കെടുകാര്യസ്ഥതകൾ തുറന്നുകാട്ടി കുറ്റവിചാരണ നടത്തുന്നതിനായി കോൺഗ്രസ്സ് ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 9, 10, 11 തീയതികളിൽ “ഗുരുവായൂർ മോചന യാത്ര” സംഘടിപ്പിക്കുന്നു.

1000073138

ഒക്ടോബർ 9 വ്യാഴാഴ്ച രാവിലെ 9 മണിക്ക് മല്ലാട് സെന്ററിൽ കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം ടി.എൻ. പ്രതാപൻ (മുൻ എം.പി) യാത്ര ഉദ്ഘാടനം ചെയ്യും. അന്ന് പൂക്കോട് മേഖലയിലൂടെയുള്ള പദയാത്ര മണിഗ്രാമിൽ സമാപിക്കും.

ഒക്ടോബർ 10 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ടി.എസ്. അജിത് (ഡി.സി.സി. സെക്രട്ടറി) തിരുവെങ്കിടം സെന്ററിൽ യാത്ര ഉദ്ഘാടനം ചെയ്യും. വൈകിട്ട് കിഴക്കെ നടയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സമാപന യോഗം നടക്കും.

ഒക്ടോബർ 11 ശനിയാഴ്ച രാവിലെ 9 മണിക്ക് തൈക്കാട് മേഖലയിലെ യാത്ര ടി.വി. ചന്ദ്രമോഹൻ (യു.ഡി.എഫ് ജില്ലാ ചെയർമാൻ, മുൻ എം.എൽ.എ) ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5 മണിക്ക് ചൊവ്വല്ലൂർ പടി സെന്ററിൽ നടക്കുന്ന സമാപന സമ്മേളനം മുൻ ഡി.സി.സി. പ്രസിഡൻറ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യും.


⚖️ നഗരസഭ ഭരണത്തിനെതിരെയുള്ള കുറ്റപത്രം

ഗുരുവായൂർ മുനിസിപ്പാലിറ്റിയുടെ ദശാബ്ദങ്ങളായ ഭരണ പരാജയങ്ങൾ ഉൾക്കൊള്ളുന്ന കുറ്റപത്രത്തിൽ 40 പ്രധാന വിഷയങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു:

1️⃣ തെരുവ് നായ്ക്കളുടെ ശല്യം പരിഹരിക്കാനാകാതെ ABC പദ്ധതി പരാജയം
2️⃣ നിലാവ് പദ്ധതി പരാജയം — തെരുവ് വിളക്കുകൾ LED ആക്കിയില്ല
3️⃣ ജൈവ മാലിന്യ യൂസർഫീ അന്യായമായി വർദ്ധിപ്പിച്ചു
4️⃣ റോഡുകൾ തകർന്ന് യാത്രാവിധം നഷ്ടപ്പെട്ടു
5️⃣ കൊതുക് ശല്യം നിയന്ത്രണാതീതം
6️⃣ വീട് നികുതി അന്യായ വർദ്ധന — ജനങ്ങൾക്ക് സാമ്പത്തികഭാരം
7️⃣ സൗജന്യ കുടിവെള്ള വാഗ്ദാനം നടപ്പിലായില്ല
8️⃣ ഹെൽത്ത് സെന്ററുകളിൽ ഡോക്ടർമാരുടെ കുറവ്
9️⃣ ആയുർവേദ ആശുപത്രി പൊളിച്ച് മാറ്റി — പുനർനിർമ്മാണം തുടങ്ങിയില്ല
10️⃣ മാസ്റ്റർപ്ലാൻ അഴിമതിയുടെ മറവിൽ
11️⃣ അഴുക്കുചാൽ പദ്ധതി പരാജയം — തീർത്ഥാടകർ ദുരിതത്തിൽ
12️⃣ ലൈഫ് പദ്ധതി തുക അനുവദിച്ചിട്ടില്ല
13️⃣ പൊതു പ്രവൃത്തികളിൽ എസ്റ്റിമേറ്റ് വർദ്ധനയിലൂടെ അഴിമതി
14️⃣ ബസ് സ്റ്റാൻഡ് വായ്പയിൽ മുനിസിപ്പാലിറ്റി കടബാധ്യതയിൽ
15️⃣ നഗരസഭ ലൈബ്രറി ഡിജിറ്റലൈസേഷൻ വൈകി
16️⃣ നവോത്ഥാന നായകർക്ക് സ്മാരകങ്ങൾ ഇല്ല
17️⃣ അശാസ്ത്രീയ കാനനിർമ്മാണം മൂലം വെള്ളക്കെട്ട്
18️⃣ ഗുണമേന്മയില്ലാത്ത വളം കർഷകരെ നിർബന്ധിതമാക്കുന്നു
19️⃣ കായികമേഖലയിൽ രാഷ്ട്രീയ താൽപര്യങ്ങൾ മുൻപന്തിയിൽ
20️⃣ മേൽപ്പാലത്തിന് കീഴിൽ സാമൂഹ്യവിരുദ്ധരുടെ ആവാസകേന്ദ്രം
21️⃣ വന്യമൃഗ ശല്യം നിയന്ത്രിക്കാനാകാത്ത സ്ഥിതി
22️⃣ തനത് ഫണ്ടിന് പ്രവർത്തനക്ഷമമായ നീക്കങ്ങൾ ഇല്ല
23️⃣ പരിസ്ഥിതി സംരക്ഷണത്തിൽ പരാജയം
24️⃣ ബഡ്ജറ്റ് കബളിപ്പിക്കൽ — 320 കോടി പ്രഖ്യാപിച്ച് 50 കോടി മാത്രം നീക്കം
25️⃣ തൈക്കാട് ഹെൽത്ത് സെന്റർ വികസനം നിൽച്ചു
26️⃣ പടിഞ്ഞാറെ നട മിനിമാർക്കറ്റ് ശോച്യാവസ്ഥയിൽ
27️⃣ അറവുശാല പദ്ധതിക്ക് കല്ലിടാതെ വർഷങ്ങൾ കടന്നു
28️⃣ കണ്ടാണിശ്ശേരി–തൈക്കാട് പാലം നിർമാണം തള്ളിപ്പോയി
29️⃣ ശുദ്ധജല ക്ഷാമം പരിഹരിക്കാൻ നടപടി ഇല്ല
30️⃣ വ്യവസായ എസ്റ്റേറ്റിന്റെ വികസനത്തിൽ വീഴ്ച
31️⃣ തോടുകളുടെ സംരക്ഷണത്തിൽ പൂർണ്ണ പരാജയം
32️⃣ മമ്മിയൂർ ജംഗ്ഷൻ ഗതാഗത കുരുക്ക് പരിഹരിച്ചില്ല
33️⃣ തിരുവെങ്കിടം അടിപ്പാത യാഥാർത്ഥ്യമാകാതെ
34️⃣ റെയിൽ പാത വികസനത്തിലും പാസഞ്ചർ പുനസ്ഥാപനത്തിലും വീഴ്ച
35️⃣ “തെളിനീരൊഴുകും നവകേരളം” പദ്ധതി പരാജയം
36️⃣ തോടിന്റെ സംരക്ഷണഭിത്തി തകർന്നതിനെതിരെ നടപടി ഇല്ല
37️⃣ ഭരണത്തിൽ വ്യാപകമായ ധൂർത്തം
38️⃣ പിൻവാതിൽ നിയമനങ്ങൾ വഴി അനീതിപ്രവർത്തനം
39️⃣ പി.ആർ. പ്രചാരണത്തിലൂടെ മിഥ്യാനേട്ടങ്ങൾ
40️⃣ ചൂൽപ്രം ട്രഞ്ചിംഗ് ഗ്രൗണ്ട് മലിനജലം ഒഴുകി ദുര്‍ഗന്ധം പരത്തുന്നു.

പത്രസമ്മേളനത്തിൽ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻറ് അരവിന്ദൻ പല്ലത്ത്, മണ്ഡലം പ്രസിഡന്റുമാരായ ഓ. കെ. ആർ. മണികണ്ഠൻ, ആൻ്റോ തോമാസ്, ബി.വി. ജോയ്, പ്രതിപക്ഷ ഉപനേതാവ് കെ.പി.എ. റഷീദ്, കോ-ഓർഡിനേറ്റർ ആർ. രവികുമാർ എന്നിവർ പങ്കെടുത്തു.

മനുഷ്യവാസം അസാധ്യമാക്കി ഫ്ലാറ്റ് മാലിന്യം!; ഗുരുവായൂരിലെ കുടുംബം ദുരിതത്തിന്റെ പിടിയിൽ..

“ദുർഗന്ധം, രോഗം, നിരാശ — മീരഭവനിൽ നരകജീവിതം!
മുരളിയുടെ നിലവിളി നഗരസഭയുടെ കാതുകളിലെത്തുമോ?”

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിലെ ഇരുപത്തിമൂന്നാം വാർഡിൽ വീട് നമ്പർ 308-ൽ സ്ഥിതി ചെയ്യുന്ന മീര ഭവനിലെ മുരളി പി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെയും ദുർഗന്ധ ദുരിതത്തിന്റെയും നടുവിൽ പെട്ടിരിക്കുകയാണ്.

മുരളിയുടെ വീടിനോട് ചേർന്നുള്ള SFS ഫ്ലാറ്റ് സമുച്ചയത്തിൽ നിന്ന് ഒഴുക്കിവിടുന്ന കക്കൂസ് മാലിന്യവും വേസ്റ്റ് അടങ്ങിയ വെള്ളവും വീടിനോട് ചേർന്നുള്ള വഴിയിലേക്ക് ഒഴുകുന്നതായാണ് പരാതി. “ചില സമയങ്ങളിൽ ഡ്രൈനേജ് തുറന്നിടാറുണ്ട്. അതിനിടെ ഭക്ഷണം കഴിക്കാനോ ഒരു തുള്ളി വെള്ളം കുടിക്കാനോ പോലും കഴിയുന്നില്ല; അത്രയും ദുർഗന്ധം നിറഞ്ഞിരിക്കുന്നു,” എന്ന് മുരളി പറയുന്നു.

മുരളിയുടെ അപേക്ഷ പ്രകാരം, വീട്ടിൽ ഭാര്യയും ബുദ്ധി വളർച്ച ഇല്ലാത്ത സഹോദരനും മാത്രമാണ് ഇപ്പോൾ താമസിക്കുന്നത്. 2025 ഫെബ്രുവരി 27-ന് ഗുരുവായൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർക്കു മുമ്പാകെ പരാതി നൽകിയിട്ടും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് ആരോപണം.. പ്രാദേശിക ടിവി ചാനലുകളിൽ വാർത്ത വന്നിട്ടും ഫ്ലാറ്റ് ഉടമകൾ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നും മുരളി പറയുന്നു.

എത്രയും പെട്ടെന്ന് നഗരസഭ നടപടി സ്വീകരിക്കണമെന്നും,. മനുഷ്യവാസം തന്നെ അസാധ്യമായ അവസ്ഥയിലാണ് ഞങ്ങൾ ഇപ്പോൾ,” എന്നാണ് ഈ കുടുംബം പറയുന്നത് .

നഗരസഭയ്ക്ക് നൽകിയ അപേക്ഷയുടെ പൂർണ്ണരൂപം താഴെക്കൊടുക്കുന്നു

1000072704
1000072703

“പുതിയ ഉന്മേഷത്തോടെ മുന്നോട്ട്”; കെ.എസ്.എസ്.പി.എ ഗുരുവായൂരിന്റെ വരവേൽപ്പ് സമ്മേളനം

പെൻഷനേഴ്സിന്റെ അഭിമാന നിമിഷം: സേവനത്തിന്റെ ശക്തിയോടെ – പെൻഷനേഴ്സ് അസോസിയേഷനിൽ പുതുതലമുറയ്ക്ക് അകമഴിഞ്ഞ വരവേൽപ്പ്”

ഗുരുവായൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ഗുരുവായൂർ നിയോജക മണ്ഡലത്തിൽ പുതുതായി അംഗത്വം നേടിയ അംഗങ്ങൾക്ക് ഭംഗിയാർന്ന വരവേൽപ്പ് നൽകി. ചടങ്ങ് ഗുരുവായൂർ ഫെസിലിറ്റേഷൻ സെന്ററിൽ ഉത്സാഹപൂർവ്വം നടന്നു.

നിയോജകമണ്ഡലം പ്രസിഡണ്ട് കെ. പി. പോളി അധ്യക്ഷത വഹിച്ച സമ്മേളനം ലിറ്റിൽ ഫ്ലവർ കോളേജ് പ്രിൻസിപ്പൽ റവ. ഡോ. സിസ്റ്റർ ജെ. ബിൻസി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് കെ. ജി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ സെക്രട്ടറി ഡേവിഡ് സ്റ്റീഫൻ പുതുതായി ചേർന്ന അംഗങ്ങൾക്ക് ഷാൾ അണിയിച്ച് സ്വീകരണം നൽകി.ചടങ്ങിൽ എം. എഫ്. ജോയ്, വി. കെ. ജയരാജൻ, വി. സി. ജോൺസൺ, പി. ആർ. സത്യനാഥൻ, കെ. ഗിരീന്ദ്രബാബു, തോംസൺ വാഴപ്പിള്ളി, പി. ഐ. ലാസർ, കെ. എ. കൊച്ചു റാണി, പി. മുകുന്ദൻ, കോയക്കുട്ടി എം. എന്നിവർ പ്രസംഗിച്ചു.

സംഘടനയുടെ സാമൂഹ്യ പ്രതിബദ്ധതയും കൂട്ടായ്മയും പ്രകടമാക്കിയ ചടങ്ങ് പുതുതായി ചേർന്ന അംഗങ്ങൾക്ക് പ്രചോദനമായിത്തീർന്നു.

‘എന്നെയാരും പ്രതികൂട്ടിലാക്കി എന്ന് കരുതുന്നില്ല, സത്യം തെളിയും’; അന്വേഷണത്തോട് സഹകരിക്കുമെന്ന് ആവർത്തിച്ച് ഉണ്ണികൃഷ്ണൻ പോറ്റി

സ്വർണപാളി വിവാദത്തിൽ‌ അന്വേഷണത്തോട് സഹകരിക്കുമെന്ന് ആവർത്തിച്ചു ഉണ്ണികൃഷ്ണൻ പോറ്റി. ഉദ്യോഗസ്ഥർക്ക് മുന്നിൽ മറുപടി നൽകി. തന്നെയാരും പ്രതികൂട്ടിലാക്കി എന്ന് കരുതുന്നില്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റി. ഇന്ന് അല്ലെങ്കിൽ നാളെ സത്യം തെളിയും എന്ന് അദേഹം പറഞ്ഞു. ഇന്ന് മൂന്ന് മണിക്കൂർ നേരമാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തത്.

ശബരിമലയുമായി ബന്ധപ്പെട്ടു നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളാണ് ഇന്ന് പ്രധാനമായും ചോദിച്ചറിഞ്ഞത്. എല്ലാം കോടതിയിൽ തെളിയുമെന്നായിരുന്നു ചോദ്യം ചെയ്യലിന് ശേഷമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രതികരണം.സ്വർണം ചെമ്പാക്കി രേഖപ്പെടുത്തിയ ദേവസ്വം നടപടിയിലെ വീഴ്ചകൾ തെളിയിക്കുന്ന രേഖകളും ഇന്ന് പുറത്തു വന്നു.

സ്വർണപ്പാളി ഉപയോഗിച്ച് പണപ്പിരിവ് നടത്തിയിട്ടില്ലെന്നും,പ്രാർത്ഥനകളും പൂജകളും മാത്രമാണ് നടത്തിയതെന്നും ചോദ്യം ചെയ്യലിൽ മറുപടി നൽകി. താനടക്കം മൂന്ന് പേർ ചേർന്നാണ് സ്വർണം പൂശാനുള്ള ചെലവ് വഹിച്ചതെന്നും,15 ലക്ഷത്തോളം രൂപ ചെലവായെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും സാമ്പത്തിക ഇടപാടുകളിൽ ചോദ്യം ചെയ്തത്. സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ടു കേരളത്തിനകത്തും പുറത്തും സംഭാവന സ്വീകരിച്ചിട്ടുണ്ടോ,തങ്കവാതിൽ ഘോഷയാത്രയുടെ പണച്ചിലവ് തുടങ്ങിയ കാര്യങ്ങളിലാണ് ദേവസ്വം വിജിലൻസ് വ്യക്തത തേടിയത്.

ഗവര്‍ണറുടെ ഗുരുവായൂര്‍ സന്ദര്‍ശനം; എല്ലാ വാഹനങ്ങള്‍ക്കും വണ്‍വേ.

ഗുരുവായൂര്‍: ഗവര്‍ണറുടെ ഗുരുവായൂര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 5 ഞായറാഴ്ച ഗുരുവായൂരിൽ ഇന്നര്‍ – ഔട്ടര്‍ റിങ് റോഡുകളില്‍ എല്ലാ വാഹനങ്ങള്‍ക്കും വണ്‍വേ ആയിരിക്കുമെന്ന് ഗുരുവായൂര്‍ എ.സി.പി അറിയിച്ചു.

ഗുരുവായൂർ ദേവസ്വത്തിലെ മുഴുവൻ സ്വത്ത് വകകളെ കുറിച്ചും കേന്ദ്ര ഏജൻസി അന്വേഷിക്കണം; ബിജെപി

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൻ്റെ സ്വർണ്ണം, വെള്ളി, പണ നിക്ഷേപം ഉൾപ്പെടെയുള്ള മുഴുവൻ സ്വത്തു വകകളെ കുറിച്ചും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബിജെപി നോർത്ത് ജില്ല സമ്പൂർണ്ണ സമിതി യോഗം പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു. യോഗം ബി ജെ പി  ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. 

വരുന്ന തെരെഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും വോട്ട് ചോദിക്കൻ യോഗ്യതയില്ലെന്നും പ്രധാനമന്ത്രി കേരളത്തിൽ നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതികൾ ഏറ്റുപിടിക്കുകയാണ് പിണറായി വിജയനെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. യോഗത്തിൽ നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ നിവേദിത സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി പാസ്സാക്കിയ പ്രമേയം ജില്ലാ ജന. സെക്രട്ടറി കെ ആർ അനീഷ് മാസ്റ്ററും ജില്ല കമ്മിറ്റി പാസാക്കിയ പ്രമേയം ജില്ലാ ജന സെക്രട്ടറി വിപിൻ കൂടിയേടത്തും അവതരിപ്പിച്ചു. 

ചടങ്ങിൽ കർഷക മോർച്ച ദേശീയ വൈസ് പ്രസിഡൻ്റ് അഡ്വ ജയസൂര്യൻ, സംസ്ഥാന സമിതി അംഗങ്ങളായ ദയാനന്ദൻ മാമ്പുള്ളി, ഐ എൻ രാജേഷ്, അഡ്വ ഉല്ലാസ് ബാബു, മേഖല വൈസ് പ്രസിഡൻ്റ് അനീഷ് ഇയ്യാൽ തടങ്ങിയവർ സംസാരിച്ചു. ജില്ലാ ജന. സെക്രട്ടറി വിപിൻ കൂടിയേടത്ത് സ്വാഗതവും ഗുരുപവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് നന്ദിയും പറഞ്ഞു

കാരുണ്യത്തിന്റെ വിളക്കുമായി ബ്രദേഴ്സ് ക്ലബ്ബ് ഗുരുവായൂർ

“ജീവകാരുണ്യത്തിന്റെ പുതുവഴികൾ തുറന്ന് ബ്രദേഴ്സ് ക്ലബ്ബ്”

പ്രധാന പ്രവർത്തനങ്ങൾ

✅ അർഹരായവരെ തെരഞ്ഞെടുത്ത് മാസം തോറും ₹1000 സഹായം നൽകുന്ന പദ്ധതി തുടങ്ങി
✅ ഒരു വർഷത്തേക്ക് അരിയും പലവ്യജ്ഞനങ്ങളും അടങ്ങിയ കിറ്റുകൾ വിതരണം ആരംഭിച്ചു
✅ ഉദ്ഘാടന ദിനത്തിൽ 6 പേർക്ക് ധനസഹായവും 5 പേർക്ക് പലവ്യജ്ഞന കിറ്റുകളും നൽകി

ഗുരുവായൂർ : “ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്” എന്ന മഹാത്മാ ഗാന്ധിജിയുടെ സന്ദേശം ഹൃദയത്തിൽ ഉൾക്കൊണ്ട്, ജീവകാരുണ്യത്തിന്റെ കൈത്താങ്ങുമായി ബ്രദേഴ്സ് ക്ലബ്ബ് തിരുവെങ്കിടം “കാരുണ്യദിനം” ആഘോഷിച്ചു.

1000069252

ക്ലബ്ബ് അങ്കണത്തിൽ പ്രസിഡണ്ട് ബാലൻ വാറണാട്ട് അധ്യക്ഷനായ കാരുണ്യ സദസ്സിൽ, അർഹരായ കുടുംബങ്ങളെ തെരഞ്ഞെടുത്ത് മാസം തോറും ആയിരം രൂപ വീതം ധനസഹായം നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം നടന്നു. കൂടാതെ നിർദ്ധനരായ കുടുംബങ്ങൾക്ക് ഒരു വർഷത്തേക്ക് അരിയും പലവ്യജ്ഞനങ്ങളും ഉൾപ്പെടുത്തിയ കിറ്റുകൾ നൽകുന്ന പദ്ധതിയും ആരംഭിച്ചു.

ചടങ്ങിൽ ആദ്യഘട്ടമായി 6 പേർക്ക് ധനസഹായവും 5 പേർക്ക് പലവ്യജ്ഞന കിറ്റുകളും വിതരണം ചെയ്തു.
? പദ്ധതിയുടെ വിതരണോത്ഘാടനം നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ നിർവ്വഹിച്ചു.
? നഗരസഭ കൗൺസിലർമാരായ വി.കെ. സുജിത്ത്, ദേവിക ദിലീപ്, കെ.പി.എ. റഷീദ് എന്നിവർ ചേർന്ന് വിതരണം നടത്തി.
? ജീവകാരുണ്യ പ്രവർത്തക അന്ന അർജ്ജുൻ പലവ്യജ്ഞന കിറ്റുകൾ കൈമാറി.

1000069253

ക്ലബ്ബ് ജനറൽ സെക്രട്ടറി രവികുമാർ കാഞ്ഞുള്ളി, രക്ഷാധികാരികളും സാമൂഹിക പ്രവർത്തകരുമായ ടി.വി. രാജശേഖരൻ, പി.ഐ. ലാസർ മാസ്റ്റർ, കെ.ടി. സഹദേവൻ, പി.ഐ. ആന്റോ, വിംഗ്സ് ഓഫ് ബ്രദേഴ്സ് പ്രസിഡണ്ട് മേഴ്സി ജോയ് എന്നിവർ. പ്രസംഗിച്ചു.

പി. മുരളീധര കൈമൾ, നന്ദകുമാർ കാറാത്ത്, ശശി വാറണാട്ട്, ഉണ്ണികൃഷ്ണൻ കാഞ്ഞുള്ളി, ശശീധരൻ അകമ്പടി, രാമകൃഷ്ണൻ പുളിഞ്ചേരി, രഘു പി. മൂത്തേടത്ത്, ആന്റോ നീലങ്കാവിൽ, ശ്രീനാരായണൻ പട്ടത്തയിൽ, സി.ഡി. ജോൺസൺ, ശ്രീനാരായണൻ മുല്ലപ്പള്ളി, എൻ.കെ. ലോറൻസ്, ഷൺമുഖൻ തെച്ചിയിൽ, മഞ്ജു രവീന്ദ്രൻ, മായാദേവി ചീരക്കുഴി, ബാബു കണ്ട്രാശ്ശേരി, മിഗ്നേഷ് മോഹൻ (മിക്കി), പ്രശോഭ് മനയത്ത്, അനിത റിജു, അനീഷ രഘു, ഗീത വിജയകുമാർ എന്നിവർ.ചടങ്ങിന് നേതൃത്വം നൽകി.

? സമൂഹത്തിലെ കൂടുതൽ ആളുകളെ ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് കൈപിടിച്ചു കൊണ്ടുപോകാനുള്ള ഒരു മഹത്തായ തുടക്കമായി കാരുണ്യ ദിനാചരണം മാറി.