the digital signature of the temple city

പ്രവാസി ഫെഡറേഷൻ ഗുരുവായൂർ മണ്ഡലം സമ്മേളനം പി പി സുനീർ ഉദ്ഘാടനം ചെയ്തു.

ചാവക്കാട്: പ്രവാസി ഫെഡറേഷൻ ഗുരുവായൂർ മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു. ചാവക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ പ്രവാസി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കേരള ഹൗസിംഗ് ബോർഡ് ചെയർമാനുമായ പി.പി. സുനീർ ഉദ്ഘാടനം ചെയ്തു.

- Advertisement - Guruvayoor image

അഭിലാഷ് വി ചന്ദ്രൻ അധ്യക്ഷത വഹിച്ചു.യുഎ ഇ സിറ്റിസൺ സയ്യിദ് അഹമ്മദ് അറബി സുൽത്താൻ മുഖ്യാതിഥിയായി. ചടങ്ങിൽ വിവിധ മേഖലകളിൽ ശോഭിച്ച പ്രവാസഭൂമികയിൽ പനിനീർ ദളങ്ങൾ ആയിരുന്ന 15 പേർക്ക് സ്നേഹാദരം നൽകി. പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് നോർക്ക റൂട്സ് പ്രതിനിധികൾ സംസാരിച്ചു.

നോർക്ക റൂട്സ് ജെ.ആർ. ഷീബ,വി. കെ. സുലൈമാൻ, പി.കെ. രാജേശ്വരൻ , സി.വി. ശ്രീനിവാസൻ, ഗീതാ രാജൻ, ഐ.കെ.ഹൈദരാലി, എ.എം. സതീന്ദ്രൻ, എ.എ. ശിവദാസൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി സെക്രട്ടറി അഭിലാഷ് വി. ചന്ദ്രൻ, പ്രസിഡന്റ്‌ പി.എം. തൈമൂർ, ട്രഷറർ കെ. വി അലിക്കുട്ടി എന്നിവരെയും തിരഞ്ഞെടുത്തു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts