the digital signature of the temple city

വ്രതവിശുദ്ധി നിറയും വൈശാഖ പുണ്യമാസം മെയ് 9 മുതൽ ജൂൺ 6 വരെ

- Advertisement -[the_ad id="14637"]

ഗുരുവായൂർ  ഉൾപ്പെടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളിലെല്ലാം അതീവ പ്രാധാന്യത്തോടെ ആചരിച്ചു വരുന്നതാണ്  വൈശാഖ മാസാചരണം.

സർവവിദ്യകളിലും ശ്രേഷ്ഠമായ വേദമെന്നതു പോലെ, സർവമ ന്ത്രങ്ങളിലും ശ്രേഷ്ഠമായ പ്രണവമെന്നതു പോലെ, സർവ വൃക്ഷങ്ങളിലും ശ്രേഷ്ഠമായ കൽപ വൃക്ഷമെന്നതു പോലെ, സർവ പക്ഷികളിലും ശ്രേഷ്ഠനായ ഗരുഡനെന്നതു പോലെ, സർവ നദികളിലും ശ്രേഷ്ഠയായ ഗംഗയെന്നതു പോലെ, സർവ രത്നങ്ങളിലും ശ്രേഷ്ഠമായ കൗസ്തുഭമെന്നതു പോലെ, സർ വമാസങ്ങളിലും ശ്രേഷ്ഠമായത് വൈശാഖമാണ്. വൈശാഖ മാസത്തിലെ മുപ്പത് ദിവസങ്ങളും പുണ്യദിനങ്ങളാണ്..

വൈശാഖത്തിലെ സ്നാനം, ദാനം, വിഷ്ണുപൂജ എന്നിവയുടെ മഹിമ വ്യക്തമാക്കുന്ന നിരവധി കഥകൾ പദ്മ / സ്കന്ദ പുരാണങ്ങളിൽ കാണാം. വൈശാഖത്തിൽ പ്രഭാതസ്നാനത്തിനു വളരെയധികം പ്രാധാന്യം കൽപ്പിച്ചിരിക്കുന്നു. മഹാവിഷ്ണു പ്രീതി നേടാൻ വൈശാഖ സ്നാനത്തിനു തുല്യമായ മറ്റ് പുണ്യകർമ്മമില്ല.

വൈശാഖ മാസത്തിൽ ത്രിലോകങ്ങളിലുമുള്ള സർവ്വ തീർത്ഥങ്ങളുടേയും സാന്നിധ്യം എല്ലാ നദികളിലും, ജലാശയങ്ങളിലും സൂര്യോദയം കഴിഞ്ഞ് ആറു നാഴിക വരെ ഉണ്ടാകും എന്നതിനാൽ പ്രാതഃസ്നാനം സർവ്വ തീർ ത്ഥസ്നാന ഫലം നൽകുന്നു എന്ന് പദ്മ പുരാണവും സ്കന്ദ പുരാണവും പറയുന്നു.

ദാന കർമ്മങ്ങൾക്ക് അനുയോജ്യ മാസവുമാണ് വൈശാഖം. വൈശാഖ ദാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ജല ദാനമാണ് അതു പോലെ തന്നെ യാത്ര ചെയ്തു വലഞ്ഞു വരുന്ന പഥികർക്ക് വിശ്രമിക്കുവാൻ വഴിയമ്പലങ്ങളും, തണ്ണീർ  പന്തലുകളും നിർമ്മിച്ച് ജലം ദാനം ചെയ്യുന്നതും യാത്രികർക്ക് ഛത്രം (കുട), പാദുകം (ചെരിപ്പ്), വ്യജനം (വിശറി), അന്നം (ആഹാരം), പര്യങ്കം (കിടക്ക), കംബളം (പുതപ്പ്), തണുപ്പു നൽകുന്ന കർ പ്പൂരം, ചന്ദനം, ഗോരോചനം, കസ്തൂരി തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ എന്നിവ ദാനം ചെയ്യുന്നതും പുണ്യദായകമായി കരുതപ്പെടുന്നു.   ഗ്രീഷ്മ ഋതുവിൽ (വേനൽക്കാലം) ആണു വൈശാഖ മാസം.

വേനൽക്കാലത്ത് ഏറ്റവും ആവശ്യമായത് ജല, ഛത്ര, പാദുക, വ്യജന, അന്ന ദാനങ്ങൾ തന്നെ. ഇതു മനസ്സിലാക്കിയാണു വൈശാഖ മാസത്തിലെ ദാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് വൈശാഖ മാസം കേരളത്തിലും ഭക്തി പൂർവം ആചരിച്ചിരുന്നു. ഗുരുവായൂർ  ഉൾപ്പെടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളിൽ വൈശാഖപുണ്യകാലം ആചരിക്കുന്ന പതിവുണ്ട്.

സ്കന്ദപുരാണത്തിലെ വൈശാഖമാഹാത്മ്യം കിളിപ്പാട്ടു രൂപത്തിൽ മലയാളത്തിൽ ലഭ്യമാണ്. ഒരു ദിവസം ഒരു അദ്ധ്യായം എന്ന ക്രമത്തിൽ മുപ്പത് ദിവസങ്ങൾ കൊണ്ട്  വൈശാഖ മാഹാത്മ്യം കിളിപ്പാട്ട് സമ്പൂർണ്ണമായി പാരായണം ചെയ്യുക എന്നതാണ് രീതി. ഭാഗവത പാരായണം/സപ്താഹം, വിഷ്ണു പുരാണ പാരായണം, നിള, പെരിയാർ , പമ്പ തുടങ്ങിയ നദികളിലും പുണ്യതീർ ത്ഥങ്ങളിലും സ്നാനം, ശ്രാദ്ധം, തർ പ്പണം തുടങ്ങിയവ അനുഷ്ഠിക്കൽ എന്നിവയും നടന്നിരുന്നു.

ചക്കയും മാങ്ങയുമെല്ലാം സമൃദ്ധമായ ഈ മാസത്തിൽ അവ വഴിയാത്രികർക്കും മറ്റ് ആവശ്യക്കാർക്കും ദാനം ചെയ്യുകയും പതിവായിരുന്നു. ജലദാനവും അന്നദാനവും വൈശാഖമാസത്തിൽ അതീവ പുണ്യദായകങ്ങളായി കരുതപ്പെട്ടിരുന്നതിനാൽ തണ്ണീർപ്പന്തലുകളും വഴിയോര വിശ്രമകേന്ദ്രങ്ങളും ജലവും സംഭാരവും പാഥേയവും നൽകി യാത്രികരെ സമാശ്വസിപ്പിച്ചു പോന്നു.

വിഷ്ണു ക്ഷേത്രദർശനം, ഉപവാസം, സഹസ്രനാമ ജപം, ദാനം നൽകൽ എന്നിവ വിധിപ്രകാരം അനുഷ്ഠിച്ചിരുന്ന പുണ്യശാലകളും കേരളത്തിൽ ഉണ്ടായിരുന്നു. വൈശാഖമാസം മുഴുവൻ വിഷ്ണുവിനെ പൂജിച്ചാൽ ഒരു വർഷം മുഴുവൻ വിഷ്ണുപൂജ ചെയ്ത ഫലം ലഭിക്കും. പ്രാതഃസ്നാനവും ജപവും ചെയ്തു വിഷ്ണു നിവേദ്യം ഭക്ഷിച്ച് ഇന്ദ്രിയങ്ങളെ അടക്കിയും ഉപവാസാദികൾ അനുഷ്ഠിച്ചും വൈശാഖ വ്രതം ആചരിക്കാവുന്നതാണ്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts