ഗുരുവായൂര്‍ : ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയിലെ തിരുനാളാഘോഷങ്ങള്‍ വെള്ളിയാഴ്ച ആരംഭിക്കും. ഏപ്രില്‍ 26, 27, 28, 29 തിയതികളിലാണ് തിരുനാള്‍. വെളളിയാഴ്ച വൈകീട്ട് ആറിന് ദിവ്യബലി, രൂപക്കൂട് എഴുന്നള്ളിക്കല്‍ എന്നിവ നടക്കും. അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍ ദീപാലങ്കാരം സ്വിച്ച്ഓണ്‍ ചെയ്യും.
തുടര്‍ന്ന് മ്യൂസിക് ഫെസ്റ്റ് അരങ്ങേറും. ശനിയാഴ്ച രാവിലെ 6.30ന് ദിവ്യബലി, പ്രസുദേന്തി വാഴ്ച. രാത്രി യൂണിറ്റുകളില്‍ നിന്നുള്ള അമ്പ്, വള എഴുന്നള്ളിപ്പ് സമാപനവും ആകാശ കാഴ്ചയും. ഞായറാഴ്ച പത്തിന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. സാജന്‍ വടക്കന്‍ മുഖ്യ കാര്‍മ്മികനാകും. ഫാ. അജിത്ത് കൊള്ളനൂര്‍ സന്ദേശം നല്‍കും. വൈകീട്ട് 4.30ന് വി. കുര്‍ബ്ബാന, പ്രദക്ഷിണം. രാത്രി ഏഴിന് ഗാനമേള. വികാരി ഫാ. പ്രിന്റോ കുളങ്ങര, ജനറല്‍ കണ്‍വീനര്‍ സെബു തരകന്‍, കൈക്കാരന്മാരായ വി.വി ജോസ്, സ്റ്റീഫന്‍ ജോസ്, ടി.എ. കുരിയാക്കോസ്, പി.ആര്‍.ഒ ആന്റോ എല്‍. പുത്തൂര്‍, പബ്ലിസിറ്റി കണ്‍വീനര്‍ ബാബു ആന്റണി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.