ഗുരുവായൂർ: കത്തിക്കാളുന്ന വേനൽക്കാലത്തും ഇളംതണുപ്പിൽ ആത്മ സംതൃപ്തിയോടെ ഭക്തർക്ക് നാരായണീയ പാരായണത്തിനും ഭാഗവത സപ്താഹ സമർപ്പണവും നിർവ്വഹിക്കാർ ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാൾ ശീതീകരിച്ചു നവീകരിച്ചു.
ദീർഘകാലമായുള്ള ഭക്തരുടെ ആവശ്യം സഫലമായി. ഇനി ശീതീകരിച്ച ഹാളിൽ വഴിപാടായി പാരായണങ്ങളും സപ്താഹങ്ങളും സമർപ്പിക്കാം. ഭാതിക സാഹചര്യം മെച്ചപ്പെട്ട സാഹചര്യത്തിൽ ആദ്ധ്യാത്മിക ഹാൾ നിരക്ക് പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.. രാവിലെ 6 മുതൽ 12 മണി വരെയും 12.30 മുതൽ 6.30 വരെയും ആദ്ധ്യാത്മിക ഹാളിൽ പാരായണങ്ങൾ വഴിപാടായി സമർപ്പിക്കുന്നതിന് 5000 രൂപയും കാലത്ത് 6 മണി മുതൽ വൈകിട്ട് 6 വരെ ഒരു ദിവസത്തേക്ക് 10000 രൂപയുമാണ് നിരക്ക്. സപ്താഹങ്ങൾക്ക് തലേ ദിവസത്തെ മാഹാത്മ്യം ഉൾപ്പെടെ അമ്പതിനായിരം രൂപയാണ് നിരക്ക്.2024 ജൂലൈ ഒന്നുമുതലുള്ള ബുക്കിങ്ങുകൾക്ക് ഈ നിരക്ക് ബാധകമാണ്. എല്ലാ വർഷവും ജൂലൈ 15 നുള്ളിൽ അപേക്ഷ സ്വീകരിച്ച് മുൻകൂട്ടി ലഭ്യമാക്കിയ അപേക്ഷകളുടെ അടിസ്ഥാനത്തിൽ ഭരണ സമിതി തീരുമാനപ്രകാരം ഭക്തജനങ്ങൾക്ക് ആദ്ധ്യാത്മിക ഹാൾ അനുവദിക്കും.1200ആണ്ടി ലേക്കുള്ള അപേക്ഷകൾ 2024ജൂലൈ 15നകം അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ -680101 എന്ന വിലാസത്തിൽ നൽകേണ്ടതാണ്