ദൃശ്യവേദി തിരുവനന്തപുരം
കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ
ജന്മശതാബ്ധി ആഘോഷത്തിന്റെ ഭാഗമായി
നടത്തുന്ന അനുസ്മരണം ഏപ്രിൽ 22ന്
കഥകളി മേള രാജാവ് എന്നതിനപ്പുറം ആ രംഗകലയുടെ ചലിക്കുന്ന വിജ്ഞനകോശം ആയിരുന്ന കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജന്മശതാബ്ധി ആഘോഷത്തിന്റെ ഭാഗമായി ദൃശ്യവേദി തിരുവനന്തപുരം ഏപ്രിൽ 22നു അഞ്ചു മണിക്ക് കാർത്തിക തിരുന്നാൾ തിയേറ്റർ (കോട്ടയ്ക്കകം) അദ്ദേഹത്തിന്റെ ജന്മശതാബ്ധി ആഘോഷത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു.
ഇടവമാസത്തിലെ ആ മേളപ്പെരുക്കം അങ്ങനെ തകർത്തു പെയ്തടങ്ങി ഇപ്പോഴും അന്തരീക്ഷം മേഘാവൃതം ആവാറുണ്ട് എന്നാൽ കാറ്റിന്റെ ഹുംകാരമോ തോരാത്തമഴയുടെ നാദമോ കുളിരോ ഇല്ല്യ. ചടങ്ങോപ്പിച്ചു കൊണ്ടുള്ള ചാറ്റൽ മഴ മാത്രം. കഥകളി മേളത്തിന്റെ കുലപതികളിൽ അഗ്രഗണ്യനും ഇന്നുള്ള ചെണ്ടവാദകരിൽ ഭൂരിഭാഗം പേരുടെയും ഗുരുനാഥനും കഥകളി പണ്ഡിതനും ആട്ടക്കഥാകൃത്തുമായ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജന്മശതാബ്ധി പ്രമാണിച്ചു ഏപ്രിൽ മാസത്തെ കഥകളി അദ്ദേഹത്തിന്റെ സ്മരണക്കായി ദൃശ്യവേദി തിരുവനന്തപുരം സമർപ്പിക്കുന്നു. ഡോക്ടർ പി വേണുഗോപാലൻ അനുസ്മരണപ്രഭാഷണം നടത്തും. തുടർന്ന് പ്രമുഖ കലാകാരൻമാർ പങ്കെടുക്കുന്ന കാലകേയവധം പൂർവ്വഭാഗം കഥകളി ഉണ്ടായിരിക്കും.
2023 ജൂൺ മാസം മുതൽ കഥകളി ക്ലബ്ബുകളുടെയും സംഘാടകരുടെയും സഹകരണത്തോടെ ഒരു വര്ഷം നീണ്ടു നിൽക്കുന്ന ജന്മശതാബ്‌ദിയാഘോഷത്തിനു തുടക്കം കുറിച്ചിരിക്കുന്നു. വൈക്കം കഥകളി ക്ലബ് 2023 ജൂൺ 25നും, നോർത്ത് പറവൂർ കളിയരങ് ജൂലൈ 09നും, ഓഗസ്റ്റ് 12ന് പെരുമ്പാവൂർ കഥകളി ക്ലബും ഓഗസ്റ്റ് 26ന് തോടയം കഥകളി യോഗവും സെപ്തംബര് 03ന് കോട്ടയം കളിയരങ്ങും, ഒക്ടോബര് 13ന് തൃപ്പുണിത്തുറ കഥകളി കേന്ദ്രവും ഒക്ടോബര് 14ന് ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സും നവംബർ 19ന് തൃശൂർ കഥകളി ക്ലബ്ബുo ഡിസംബർ 21ന് എറണാകുളം കരയോഗം കഥകള് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ടി ഡി എം കാവേരി ഹാളിൽ വെച്ചും പത്തനംതിട്ട ജില്ലാ കഥകളി ക്ലബ് ജനുവരി 11നും, ചാലക്കുടി നമ്പീശൻ സ്മാരക കഥകളി ക്ലബ് ജനുവരി 20 നും, മാവേലിക്കര കഥകളി ആസ്വാദക സംഘം ഫെബ്രുവരി 18നും, ഫെബ്രുവരി 24ന് വാഴേങ്കട കുഞ്ചു നായർ സ്മാരക ട്രുസ്ടിന്റെ ആഭിമുഖ്യത്തിലും, ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിന്റെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി മാർച്ച് 10ന് കാട്ടൂർ റോഡിലുള്ള ശാന്തിനികേതൻ പുബ്ലിക് സ്കൂൾ ഹാളിൽ അനുസ്മരണ യോഗം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചിരുന്നു.