മറ്റം നിത്യസഹായ മാതാവിന്റെ തിരുനാൾ കിരീട സമർപ്പണം ഭക്തി സാന്ദ്രം

➤ ALSO READ

ഗുരുവായൂർ: മറ്റം നിത്യസഹായ മാതാവിന്റെ 86-ാംതിരുനാൾ കിരീട സമർപ്പണം ഭക്തിസാന്ദ്രമായി.  വൈകിട്ട് അഞ്ചുമണിക്ക് തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കരയുടെ മുഖ്യ കാർമ്മികത്വത്തിൽ കിരീടം സമർപ്പണം, വിശുദ്ധ കുർബാന എന്നിവ നടന്നു. തുടർന്ന് തിരുനാൾ നേർച്ച ഊട്ടിന്റെ ആശീർവാദം വികാരി റവ. ഫാ. ഡോ. ഷാജു ഊക്കൻ നിർവഹിച്ചു. രാത്രി 10 മണിക്ക് കുടുംബ കൂട്ടായ്മകളിൽ നിന്നുള്ള കിരീട എഴുന്നള്ളിപ്പ് സമാപിച്ചു തുടർന്ന് തേര് മത്സരo നടന്നു.

ഏപ്രിൽ 14 ഞായറാഴ്‌ച തിരുനാൾ ദിനത്തിൽ രാവിലെ 5.30 നും, 7 നും, 8.30 നും, വൈകീട്ട് 4 നും തീർത്ഥകേന്ദ്രത്തിൽ വിശുദ്ധ കുർബാനകൾ ഉണ്ടായിരിക്കും. രാവിലെ 10 മണിക്ക് ആഘോഷ മായ തിരുനാൾ പാട്ടുകുർബാന ത്യശ്ശൂർ ലൂർദ്ദ് കത്തീഡ്രൽ അസി. വികാരി റവ. ഫാ.അനു ചാലിൽ മുഖ്യകാർമികത്വത്തിൽ നടക്കും, റവ. ഡോ.അലക്സ‌് മരോട്ടിക്കൽ സന്ദേശം നൽകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം. വൈകീട്ട് 6 മണിക്ക് ഇടവക പള്ളിയിൽ വിശുദ്ധ കുർബാന, 6.45 ന് ഇടവക പള്ളിയിൽ നിന്ന് തീർത്ഥ കേന്ദ്രത്തിലേക്ക് ആഘോഷമായ കീരിടം എഴുന്നള്ളിപ്പ്. രാത്രി 9 മണിക്ക് മെഗാ ബാൻ്റ് മേളം.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts