ഗുരുവായൂർ: മറ്റം നിത്യസഹായ മാതാവിന്റെ 86-ാം തിരുനാളിന്റെ ഭാഗമായി നടന്ന പ്രസുദേന്തി വാഴ്ചയ്ക്ക് രാമനാഥപുരം രൂപത മെത്രാൻ മാർ പോൾ ആലപ്പാട്ട് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് തീർത്ഥകേന്ദ്ര – നിലപന്തൽ ദീപാലങ്കാര സ്വിച്ച് ഓൺ കർമ്മം മറ്റം ഫെറോന വികാരി റവ. ഫാ. ഡോ. ഷാജു ഊക്കൻ നിർവഹിച്ചു.
ഏപ്രിൽ 13 ന് ശനിയാഴ്‌ച രാവിലെ 6 മണിക്ക് വിശുദ്ധ കുർബാന, തുടർന്ന് കുടുംബ കൂട്ടായ്മകളിലേക്കുള്ള കീരിടം എഴുന്നള്ളിപ്പ് ആരംഭിക്കും. വൈകീട്ട് 5 മണിക്ക് ത്യശ്ശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കരയുടെ മുഖ്യകാർമ്മികത്വത്തിൽ കിരീട സമർപ്പണം, വിശുദ്ധ കുർബാന തുടർന്ന് തിരുനാൾ നേർച്ച ഊട്ടിൻ്റെ ആശീർവാദം. രാത്രി 10 മണിക്ക് കുടുംബ കൂട്ടായ്മ കുടുംബകൂട്ടായ്‌മ കീരിടം എഴുന്നള്ളിപ്പ് സമാപനവും, തേര് മത്സരവും, ബാൻ്റ് മത്സരവും നടക്കും.
ഏപ്രിൽ 14 ഞായറാഴ്‌ച തിരുനാൾ ദിനത്തിൽ രാവിലെ 5.30 നും, 7 നും, 8.30 നും, വൈകീട്ട് 4 നും തീർത്ഥകേന്ദ്രത്തിൽ വിശുദ്ധ കുർബാനകൾ ഉണ്ടായിരിക്കും. രാവിലെ 10 മണിക്ക് ആഘോഷ മായ തിരുനാൾ പാട്ടുകുർബാന ത്യശ്ശൂർ ലൂർദ്ദ് കത്തീഡ്രൽ അസി. വികാരി റവ. ഫാ.അനു ചാലിൽ മുഖ്യകാർമികത്വത്തിൽ നടക്കും, റവ. ഡോ.അലക്സ‌് മരോട്ടിക്കൽ സന്ദേശം നൽകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം. വൈകീട്ട് 6 മണിക്ക് ഇടവക പള്ളിയിൽ വിശുദ്ധ കുർബാന, 6.45 ന് ഇടവക പള്ളിയിൽ നിന്ന് തീർത്ഥ കേന്ദ്രത്തിലേക്ക് ആഘോഷമായ കീരിടം എഴുന്നള്ളിപ്പ്. രാത്രി 9 മണിക്ക് മെഗാ ബാൻ്റ് മേളം ഉണ്ടായിരിക്കുന്നതാണ്.