ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം 14ന് ഞായറാഴ്ച പുലർച്ചെ 2.42 മുതൽ

➤ ALSO READ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് സുഗമമായ വിഷുക്കണി ദർശനത്തിനായുള്ള ഒരുക്കങ്ങൾ  പൂർത്തിയായി. വിഷുദിനമായ ഏപ്രിൽ 14 ഞായറാഴ്ച പുലർച്ചെ 2.42 മുതൽ 3.42 വരെയാണ് കണി ദർശനം. 3. 42 മുതൽ 

നിർമ്മാല്യ ദർശനം തുടർന്ന് പതിവ് പൂജകൾ. ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കുന്ന ഭക്തർക്കുള്ള ദർശനം രാവിലെ 4.30 മുതൽ തുടങ്ങും.നാലര മുതൽ കൗണ്ടറുകൾ വഴി നെയ്യ് വിളക്ക് ദർശനം ശീട്ടാക്കാം.

വിഷുദിനത്തിൽ ഭഗവതിവാതിലും പടിഞ്ഞാറേ ഗോപുര വാതിലും പുലർച്ചെ 3.15 ന് മാത്രമേ തുറക്കുകയുള്ളൂ. വിഷുദിനത്തിൽ പ്രസാദ ഊട്ടിന് പതിവ് വിഭവങ്ങൾ മാത്രമാകും. ഉച്ചപൂജ കഴിഞ്ഞ് നട അടച്ചാൽ പ്രസാദ ഊട്ടിനുള്ള വരി നിർത്തും. ആ സമയം വരിയിൽ  നിൽക്കുന്ന മുഴുവൻ പേർക്കും പ്രസാദ ഊട്ട് നൽകും.

വിഷുക്കണി ദർശനം സുഗമമാക്കാൻ ദേവസ്വം , പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾ ഭക്തർ പാലിക്കണം. വിഷുദിന ക്രമീകരണങ്ങൾ ഫലപ്രദമാകാൻ എല്ലാ ഭക്തരുടെയും നിർലോഭമായ സഹകരണവും പിന്തുണയും ദേവസ്വം ഭരണസമിതിക്കു വേണ്ടി ചെയർമാൻ ഡോ.വി.കെ.വിജയനും അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയനും അഭ്യർത്ഥിച്ചു.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts