the digital signature of the temple city

തൃശൂർ പൂരം പ്രദർശന നഗരിയിൽ  ഗുരുവായൂർ ദേവസ്വം പവലിയൻ തുറന്നു

- Advertisement -[the_ad id="14637"]

തൃശൂർ: തൃശൂർ പൂരം പ്രദർശന നഗരിയിലെ ഗുരുവായൂർ ദേവസ്വം പവലിയൻ ഭക്തജനങ്ങൾക്കായി തുറന്നു.  ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, കെ പി വിശ്വനാഥൻ, തൃശൂർ പൂരം പ്രദർശന സംഘാടക സമിതി പ്രസിഡൻ്റ് എ രാമകൃഷ്ണൻ, വൈസ് പ്രസിഡൻ്റ് ചന്ദ്രശേഖരൻ, സെക്രട്ടറി വിപിനൻ, ജോസെക്രട്ടറി എം രമേശൻ, ട്രഷറർ അനിൽ കുമാർ, ദേവസ്വം ഡി.എ മാരായ റ്റി രാധിക, എം രാധ, ചുമർചിത്ര പഠന കേന്ദ്രം പ്രിൻസിപ്പാൾ കെ യു കൃഷ്ണകുമാർ, ചീഫ് ഇൻസ്ട്രക്ടർ നളിൻ ബാബു, പബ്ലിക്കേഷൻ അസി മാനേജർ കെ ജി.സുരേഷ് കുമാർ, പി ആർ ഒ വിമൽ ജി നാഥ് ,ജീവനക്കാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

ഗുരുവായൂർ ക്ഷേത്ര നാലമ്പല വിളക്കുമാടത്തിൻ്റെ  മാതൃകയിലാണ് പവലിയൻ്റെ നിർമ്മിതി.  കാഴ്ചയുടെ മനോഹാരിതയിലേക്ക് മിഴി തുറക്കുന്ന 40 ലേറെ ദാരു ശിൽപങ്ങൾ. ചുമർ ചിത്രങ്ങൾ ,വെങ്കല ശിൽപങ്ങൾ, അപൂർവ്വ താളിയോല ഗ്രന്ഥങ്ങൾ, ദേവസ്വം പ്രസിദ്ധീകരണങ്ങൾ എന്നിവയെല്ലാം സന്ദർശകരെ കാത്തിരിക്കുന്നു. ദാരുശിൽപ്പങ്ങൾ ക്ഷേത്രം അഗ്നിബാധയ്ക്കിരയായ കാലത്തുള്ളതാണ് . അപൂർവ്വ താളിയോല ഗ്രന്ഥങ്ങളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ദേവസ്വം മ്യൂസിയത്തിലെ കൗതുക വസ്തുക്കളും ഉണ്ട്. കൃഷ്ണനാട്ടത്തിലെ മുഖാവരണങ്ങളും പ്രദർശനത്തിലുണ്ട്. പ്രശസ്ത ചിത്രകാരൻമാരായ ആർട്ടിസ്റ്റ് നമ്പൂതിരി, സി എൻ കരുണാകരൻ, മദനൻ, നന്ദൻ പിള്ള എന്നിവർ വരച്ച അപൂർവ്വ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്.

golnews20240410 2026404035209494018807741

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts