ഗുരുവായൂർ: കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായി എം പി സ്ഥാനത്തിന് തുടർച്ചയായി അയോഗ്യത വന്നപ്പോൾ തൻ്റെ ചെറുമകനാണെന്ന സ്നേഹവുമായി എറണാകുളം അങ്കമാലി സ്വദേശിനി ശോഭന രാമകൃഷ്ണൻ എന്നവർ പ്രാർത്ഥനാപൂർവ്വം അയോഗ്യത മാറിക്കിട്ടുവാൻ ഗുരുവായൂരപ്പൻ്റെ ഗജവീരന്മാർക്ക് നേർന്ന ആനയൂട്ട് വഴിപാട് ഗുരുവായൂർ ദേവസ്വത്തിൻ്റെ ആനത്താവളത്തിൽ വെച്ച് ശനിയാഴ്ച നടത്തി.
ഇരുപതിനായിരം രൂപ ആനയൂട്ട് സംഖ്യയായി “രാഹുൽ ഗാന്ധി എം.പി. വയനാട് എന്ന നാമത്തിലാണ് ശീട്ടാക്കി വഴിപാട് പൂർത്തികരിച്ചത് , തൻ്റെ പ്രാർത്ഥന സഫലമായ ഏറെ ആഹ്ളാദത്തോടെ ആനക്കോട്ടയിൽ എത്തിയ ശോഭന രാമകൃഷ്ണനൊടൊപ്പം ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ, കൗൺസിലർ സി എസ് സൂരജ്, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് ഒ കെ ആർ മണികണ്ഠൻ എന്നിവർ കൂടെയുണ്ടായിരുന്നു. ഏറെ നേരം ആനക്കോട്ടയിൽ ചിലവഴിച്ചതിന് ശേഷമാണ് ശോഭന രാമകൃഷ്ണൻ മടങ്ങിയത്