ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതിയുടെ “ആദരവ് 2024” ഇന്ന്.

➤ ALSO READ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ഐശ്വര്യത്തിനും ഉന്നമനത്തിനും വേണ്ടി അർപ്പണ മനോഭാവത്തോടും കൂടി ആചാരാനുഷ്‌ഠാനങ്ങൾ പാലിച്ചുകൊണ്ടുള്ള പ്രാദേശികരുടെ സംഘടനയാണ് ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതി (GKPS).

നാളിതുവരെ സംഘടനയുടെ പ്രവർത്തനം ക്ഷേത്രത്തിലെ വിശിഷ്ട‌ ദിവസങ്ങളിൽ ക്ഷേത്രമാനേജിങ്ങ് കമ്മിറ്റിയുടെ തീരുമാനമനുസരണം ഭക്തജനങ്ങൾക്ക് ആവശ്യമായ സേവനപ്രവർത്തനങ്ങൾ നൽകുമായിരുന്നു. പ്രദേശവാസികളുടെ ഉന്നമനത്തിനായി ആതുരസേവനരംഗത്തും ആലംബഹീനരായ അശരണർക്കും സഹായമെത്തിക്കുക എന്ന ലക്ഷ്യം കുടി ഇതിലൂടെ ഉദ്ദേശിക്കുന്നതായി സംഘാടകർ അറിയിച്ചു.

സമിതിയുടെ ആദ്യ പ്രവർത്തനമായ ‘ആദരവ് 2024’ ഏപ്രിൽ 7 ന് ഞായറാഴ്ച്‌ വൈകീട്ട് 3 30 ന് ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ വെച്ച് നടത്തപ്പെടുന്നു. ഗുരുവായൂർ ദേവസ്വം ചെയർമാനായി വീണ്ടും നിയോഗിക്കപ്പെട്ട ഡോ. വി കെ വിജയൻ, മാനേജിങ്ങ് കമ്മറ്റി മെമ്പറായി ചുമതലയേറ്റ കെ പി. വിശ്വനാഥൻ, മമ്മിയൂർ ദേവസ്വം ചെയർമാനായി സേവനമനുഷ്ഠിക്കുന്ന ജി.കെ. പ്രകാശൻ, ആതുര സേവനരംഗത്ത് സ്‌തുത്യർഹമായ സേവനം നിർവഹിക്കുന്ന പ്രദേശ വാസിയായ ഡോ പാർവതി പത്മനാഭൻ എന്നിവരെ ആദരിക്കുന്നു.

പ്രസ്തുത ചടങ്ങ് സമിതിയുടെ പ്രസിഡണ്ട് ഒ രാജഗോപാലൻ അദ്ധ്യക്ഷം വഹിക്കുന്ന യോഗം ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്‌ണദാസ് ഉദ്ഘാടനം ചെയ്യും. പ്രശസ്‌ത കവിയും പ്രഭാഷകനുമായ രാധാകൃഷ്ണൻ കാക്കശ്ശേരി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തുന്നതുമാണ്.

നഗരസഭ പ്രതിപക്ഷനേതാവ് കെ പി ഉദയൻ, വാർഡ് കൗൺസിലർ ശോഭ ഹരിനാരായണൻ, രക്ഷാധികാരികളായ കെ ഗോപാലൻ, പി എസ്. പ്രേമാനന്ദൻ, ജി കെ പ്രകാശൻ, എൻ പ്രഭാകരൻ നായർ, ഭാരവാഹികളായ ബിന്ദു നാരായണൻ, ഗിരീഷ് പാലിയത്ത്, കെ മുരളീധരൻ, സദാനന്ദൻ താമരശ്ശേരി, ടി എൻ മുരളി, ഒ കെ നാരായണൻ നായർ, പി. മുരളിധര കൈമൾ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കു.

ആദരവ് സമ്മേളനത്തിൽ എല്ലാ പ്രദേശവാസികളും സമിതിയുടെ പ്രവർത്തകരും സുമനസ്സുകളും പങ്കെടുക്കണമെന്ന് സെക്രട്ടറി പി.എ. സജീവൻ പത്രകുറിപ്പിൽ അറിയിച്ചു.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts