ഗുരുവായൂർ: ജീവകാരുണ്യ സംഘടനയായ സുകൃതം തിരുവെങ്കിടത്തിൻ്റെ ആഭിമുഖ്യത്തിൽ ഈസ്റ്റർ, റംസാൻ, വിഷു, ആഘോഷങ്ങളുമായി കൈകോർത്ത് പാട്ടും,സല്ലാപവും, കവിതയും, കരുണയുമായി കാരുണ്യ സംഗമം ഒരുക്കി ജീവകാരുണ്യ കൂട്ടായ്മ നടത്തി.നൂറോളം അമ്മമാർക്ക് പെൻഷൻ, വിഷു കൈനീട്ടം, പലവ്യജ്ഞനവിഷു കിറ്റ്, സ്നേഹവിരുന്ന് എന്നിവ നൽകി തിരുവെങ്കിടം കൊടയിൽ കമ്മൂണിറ്റി ഹാളിൽ ചേർന്ന സുകൃത സംഗമം ഗുരുവായൂർ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എസ് മനോജ് ഉൽഘാടനം ചെയ്തു.
സുകൃതം പ്രസിഡണ്ടു് രാധാകൃഷ്ണൻ കരുമത്തിൽ അധ്യക്ഷനായി.നഗരസഭ റിട്ട. ചീഫ് മെഡിക്കൽ ഓഫീസറും ,ആയൂർവേദ ഡോക്ടറും, യോഗാചാര്യയുമായ ഡോക്ടർ എസ്.അമ്മിണി മുഖ്യാതിഥിയായിരുന്നു. കോ-ഓഡിനേറ്റർ ബാലൻ വാറണാട്ട് ആമുഖപ്രസംഗം നടത്തി. മേഴ്സി ജോയ്, പി.ഐ.സൈമൺ മാസ്റ്റർ, ടി.കെ.ജോർജ്ജ് പോൾ, സി.ഡി.ജോൺസൺ, ഗീരീഷ് പാലിയത്ത്, സ്റ്റീഫൻ ജോസ്, വി.ബാലചന്ദ്രൻ , എൻ.കെ.ലോറൻസ് എന്നിവർ പ്രസംഗിച്ചു. സപ്തതിയുടെ നിറവിലെത്തിയ സുകൃതം പ്രസിഡണ്ടു് കെ രാധാകൃഷ്നെ സ്നേഹാദരം നൽകി വേളയിൽ അനുമോദിച്ചു. കഴിഞ്ഞ ദിവസം വിട പറഞ്ഞ സുകൃതം നിത്യ നിറവേളകളിലെ മുഖ്യ സാന്നിധ്യവും, സമസ്ത മേഖലകളിലെയും ഗുരുവായൂരിൻ്റെ തിളങ്ങുന്ന മുഖവുമായിരുന്ന ജനു ഗുരുവായൂരിൻ്റെ ദേഹ വിയോഗത്തിൽ അനുശോചനവും സ്മരണാഞ്ജലിയും അർപ്പിച്ചുമാണ് യോഗ നടപടികൾക്ക് തുടക്കം കുറിച്ചത്. പി ആർ സുബ്രമണ്യൻ, പി.കെ.വേണുഗോപാൽ, എം.എസ്.എൻ മേനോൻ ,സി.ബാലാമണി മേനോൻ, ബേബി കൃഷ്ണൻ കിടുവത്ത്, ശാന്താ ബാലചന്ദ്രൻ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.