- Advertisement -[the_ad id="14637"]
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററായി പ്രമോദ് കളരിക്കലിനെ ദേവസ്വം ഭരണസമിതി നിയോഗിച്ചു. പി മനോജ് കുമാർ വിരമിക്കുന്ന ഒഴിവിലേക്കാണ് പ്രമോദ് കളരിക്കലിൻ്റെ നിയമനം. മാർച്ച് 31-ന് അദ്ദേഹം ചുമതലയേൽക്കും. ദേവസ്വം അക്കൊമഡേഷൻ ആൻഡ് ഗസ്റ്റ് ഹൗസസ് മാനേജരായിരുന്നു നിലവിൽ
നേരത്തെ ജീവധനം വിഭാഗത്തിന്റെ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിച്ചിട്ടുണ്ട്. പബ്ലിക്കേഷൻ, പർച്ചേസ്, ഇന്റേണൽ ഓഡിറ്റ് വിഭാഗങ്ങളിൽ മാനേജരായും ക്ഷേത്രത്തിൽ സൂപ്രണ്ടായും ജോലി ചെയ്തിട്ടുണ്ട്. കോഴിക്കോട് വളയം സ്വദേശിയാണ്.