ഗുരുവായൂർ സ്കൂൾ അവധിക്കാലം തുടങ്ങുന്ന വ്യാഴാ ഴ്ച മുതൽ മേയ് 31 വരെ ഗുരു വായൂർ ക്ഷേത്രനട വൈകീട്ട് ഒരു മണിക്കൂർ നേരത്തേ മൂന്നരയ്ക്ക് തുറക്കും. തിരക്ക് കണക്കിലെടു ത്താണിത്. മൂന്നരയ്ക്ക് നട തുറന്ന ഉടനെ ശീവേലിയും നടക്കും. വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വി.ഐ.പി.കൾക്കു ള്ള പ്രത്യേക ദർശനം രാവിലെ ആറു മുതൽ ഉച്ചയ്ക്ക് രണ്ടുവരെ ഉണ്ടാകില്ല. മറ്റ് പൊതു അവധിദിവസങ്ങളിലും ഇതു പോലെ വരിയിൽ നിൽക്കു ന്നവർക്കും നെയ്‌വിളക്ക് ശീട്ടാക്കുന്നവർക്കും മാത്രമാകും ദർശനം. മുതിർന്നവർക്കും പ്ര ദേശവാസികൾക്കും രാവിലെ നാലര മുതൽ ആറു വരെയും വൈകീട്ട് നാലര മുതൽ ആറു വരെയും പ്രത്യേക വരിയു ണ്ടാകും. വഴിപാടു-നിവേദ്യ കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കും.
ഉദയാസ്തമയപൂജയ്ക്ക് ഇനി രണ്ടുമാസത്തിലേറെ ഇടവേളയാണ്. വൈശാഖ പുണ്യമാസം മേയ് ഒൻപതിന് ആരംഭിക്കും. ജൂൺ ആറിനാണ് സമാപനം. ഇതിനുശേഷം ഉദയാസ്തമയപൂജ പുനരാരംഭിക്കും.