ഗുരുവായൂർ: ദേവസ്വം ചുമർച്ചിത്ര പഠന കേന്ദ്രം പ്രിൻസിപ്പലും സുപ്രസിദ്ധ ചിത്രകാരനുമായ കെ യു കൃഷ്ണകുമാറിനെ ശ്രീകൃഷ്ണാ കോളേജിലെ സംസ്കൃത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സമാദരിച്ചു.
വിശ്വപ്രസിദ്ധ ഫോട്ടോഗ്രാഫറും ഗ്രന്ഥകാരിയുമായ പത്മശ്രീ പെപിത സേത്ത് മുഖ്യാതിഥി ആയി പങ്കെടുത്തു. കേരളീയ അനുഷ്ഠാന കലകളുമായും ഗുരുവായൂരിന്റെ ക്ഷേത്ര പശ്ചാത്തലവുമായുമുള്ള തന്റെ ഹൃദയബന്ധത്തെക്കുറിച്ചും തന്റെ പുസ്തക രചനയുടെ പശ്ചാത്തലത്തെക്കുറിച്ചും പത്മശ്രീ പെപിത വിദ്യാർത്ഥികളുമായി സംവദിച്ചു.
കോളേജ് പ്രിൻസിപ്പാൾ ഡോ പി എസ് വിജോയ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ എം കെ ഹരിനാരായണൻ, ഡോ ശ്രീജ വി എൻ , ഡോ സുധ ഇ കെ , ഡോ ലക്ഷ്മി ശങ്കർ, മുരളി പുറനാട്ടുകര, ശ്രീമതി രാജലക്ഷ്മി മാനാഴി , നളിൻ ബാബു എന്നിവർ ആശംസകൾ അർപ്പിച്ച് കൊണ്ട് സംസാരിച്ചു.
കെ യു കൃഷ്ണകുമാർ തന്റെ ചിത്ര കലാജീവിതത്തെക്കുറിച്ച് മറുപടി പ്രസംഗത്തിൽ സംസാരിച്ചു. ചടങ്ങിൽ കൃഷ്ണകുമാറിന് കോളേജിന്റെ ഉപഹാരം കൈമാറി.