ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് എത്തുന്ന ഭക്തരുടെ ദേഹത്ത് തൊട്ട് കൊണ്ടുള്ള പരിശോധന  അവസാനിപ്പിക്കണം ബി.ജെ.പി.

അത്യാധുനിക രീതിയിലുള്ള സുരക്ഷ സംവിധാനങ്ങൾ ഉള്ള ഈ കാലഘട്ടത്തിലും ഭക്തരുടെ ദേഹത്ത് തൊട്ട് കൊണ്ടുള്ള പരിശോധനയിലൂടെ  വെറും പ്രഹസനം മാത്രമാണ് ദേവസ്വവും പോലീസും നടത്തുന്നത് എന്നതിൽ സംശയമില്ല.  പരിശോധന നടത്തുന്ന  ചില ഉദ്യോഗസ്ഥർ ഭക്തരെ അവഹേളിക്കുന്ന തരത്തിൽ പെരുമാറുന്നതായി ഒരുപാട് ഭക്തർ പരാതി പറയുന്നുണ്ട്..

കൃത്യമായ സുരക്ഷ സംവിധാനം ഒരുക്കാതെ ലക്ഷകണക്കിന് രൂപ മുടക്കി ബോഡി സ്കാനർ അടക്കമുള്ള സംവിധാനം കൊണ്ടുവന്നിട്ടും ഇത് പ്രവർത്തനരഹിതമാണന്ന് ‘  ബി.ജെ.പി  ഉന്നയിച്ചു. ഇത് പ്രവർത്തിക്കാത്തത് ക്ലോക്ക് റൂം കരാറെടുത്ത ഭരണകക്ഷിയുടെ സൊസൈറ്റിക്കാരെ സഹായിക്കാനാണെന്നും ബി.ജെ.പി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട്  അനിൽ മഞ്ചറമ്പത്ത് ആരോപിച്ചു. യോഗത്തിൽ മണ്ഡലം നേതാക്കളായ സുഭാഷ് മണ്ണാരത്ത്, പ്രബീഷ് തിരുവെങ്കിടം, മനീഷ് കുളങ്ങര തുടങ്ങിയവർ സംസാരിച്ചു.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts