the digital signature of the temple city

തീരദേശ ഹൈവേയ്ക്ക് പ്രത്യേക പുനരധിവാസ പാക്കേജ്.

- Advertisement -[the_ad id="14637"]

സംസ്ഥാനത്ത് തീരദേശ ഹൈവേയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനു പ്രത്യേക പുനരധിവാസ പാക്കേജ് തയ്യാറായി. ബാഹു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. പി എ മുഹമ്മദ്‌ റിയാസ് നിയമസഭയിൽ പുനരധിവാസം സംബന്ധിച്ച ചോദ്യോത്തര വേളയിൽ പാക്കേജുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ അറിയിച്ചു.

തീരദേശത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് സ്ഥലം നഷ്ടമാവുന്നവർക്ക് അർഹമായ പുനരധിവാസം ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.

ഉടമസ്ഥാവകാശം ഉള്ളവർക്കും, ഉടമസ്ഥാവകാശ രേഖകൾ ഇല്ലാത്തവർക്കും പ്രത്യേകം പാക്കേജുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

കാറ്റഗറി ഒന്നിൽ ഉടമസ്ഥാവകാശം ഉള്ളവരാണ് ഉൾപ്പെടുന്നത്. ഇതിൽ ഉൾപ്പെട്ടവരുടെ കെട്ടിടം ഏറ്റെടുക്കുമ്പോൾ കെട്ടിടത്തിന് കണക്കാക്കുന്ന തുകയിൽ നിന്ന് ഡിപ്രീസിയേഷൻ മൂല്യം കിഴിച്ച്, സൊളേഷ്യം നൽകി, ഡിപ്രീസിയേഷൻ വാല്യൂ കൂടി കൂട്ടിയ തുക നഷ്ടപരിഹാരമായി നൽകും.സ്ഥലം വിട്ടു നൽകുന്നവർക്ക് 2013 ലെ ഭൂമി ഏറ്റെടുക്കൽ ചട്ടപ്രകാരം നിശ്ചയിക്കുന്ന സ്ഥലവില നൽകും. അതോടൊപ്പം പുനരധിവസിക്കപ്പെടേണ്ട കുടുംബങ്ങൾക്ക് 600 ചതുരശ്ര അടി ഫ്‌ലാറ്റ് അല്ലെങ്കിൽ 13 ലക്ഷം രൂപയുടെ ഒറ്റത്തവണ നഷ്ടപരിഹാരം നൽകും.

ഉടമസ്ഥാവകാശ രേഖകൾ ഇല്ലാത്തവരെ പുനരധിവാസ പാക്കേജിലെ കാറ്റഗറി രണ്ടിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതനുസരിച്ച് ഡിപ്രീസിയേഷൻ മൂല്യം കിഴിക്കാതെയുള്ള കെട്ടിട വിലയാണ് നഷ്ടപരിഹാരമായി നൽകുക.
പുനരധിവസിപ്പിക്കപ്പെടേണ്ട കുടുംബങ്ങൾക്ക് 600 ചതുരശ്ര അടി ഫ്‌ലാറ്റ് അല്ലെങ്കിൽ 13 ലക്ഷം രൂപയുടെ ഒറ്റത്തവണ നഷ്ടപരിഹാരംനൽകും. പ്രത്യേക പുനരധിവാസ പാക്കേജുകളിൽ ഏറ്റവും മികച്ചതാണ് ഇതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ആകെ 52 സ്ട്രെച്ചുകളിലായി 623 കിലോമീറ്റർ ദൈർഘ്യമാണ് ഒൻപതു ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശഹൈവേയ്ക്ക് ഉണ്ടാകുക. 44 സ്ട്രെച്ചുകളിലായി 537 കിലോമീറ്റർ ദൂരം കേരള റോഡ് ഫണ്ട് ബോർഡ് ആണ് പ്രവൃത്തി നടത്തുന്നത്. 24 സ്‌ട്രെച്ചുകളിലായി 415 കിലോമീറ്റർ ദൂരം ഭൂമി ഏറ്റെടുക്കലിന് സാമ്പത്തിക അനുമതി ലഭിച്ചിട്ടുണ്ട്. ഓരോ 50 കിലോമീറ്റർ ഇടവിട്ട് ആകെ 12 ഇടങ്ങളിൽ പ്രത്യേക ടൂറിസം കേന്ദ്രങ്ങൾ സജ്ജമാക്കും. സൈക്കിൾ ട്രാക്ക്, ചാർജിംഗ് സ്റ്റേഷനുകൾ, റെസ്റ്റോറന്റ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടാകും. തീരദേശ ഹൈവേ വരുന്നതോടെ ബീച്ച് ടൂറിസത്തിലും വലിയ മാറ്റങ്ങളുണ്ടാകും. നാടിന്റെ മുഖച്ഛായ മാറ്റുന്ന ഈ പദ്ധതി 2026ന് മുൻപ് പൂർത്തിയാക്കാനുള്ള എല്ലാ ശ്രമവും സർക്കാർ നടത്തുന്നുണ്ടെന്ന് മന്ത്രി സൂചിപ്പിച്ചു.

കൂടുതൽ ഈടുനിൽക്കുന്ന റോഡ് നിർമാണ രീതികളാണ് പൊതുമരാമത്ത് വകുപ്പ് ഇപ്പോൾ അവലംബിച്ചു വരുന്നത്.നിലവിലുള്ള റോഡുകൾ പൊളിച്ച് ആ അസംസ്‌കൃതവസ്തുക്കൾ തന്നെ നിർമാണത്തിനുപയോഗിക്കും.
ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയിലാണ് റോഡു നിർമാണത്തിനുള്ള സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നത്. റണ്ണിംഗ് കോൺട്രാക്ടുകൾ വഴി റോഡ് പരിപാലനവും ഉറപ്പാക്കുന്നുണ്ട്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts