ചാവക്കാട്: വർദ്ധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങൾ തടയുന്നതിന് നടപടി സ്വീകരിക്കണമെന്നും കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടർക്ക് നേരെയുണ്ടായ വധശ്രമ കേസിലെ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നടത്തുന്ന സമരത്തിൻറെ ഭാഗമായി ഗുരുവായൂർ ഐഎംഎയിലെ ഡോക്ടർമാർ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും, ചാവക്കാട് താലൂക്ക് ആശുപത്രിയിലും പ്രതിഷേധ ധർണ്ണ സംഘടപ്പിച്ചു.
ഗുരുവായൂർ ഐഎംഎ പ്രസിഡൻറ് ഡോക്ടർ രോഹിത് പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ ഡോക്ടർമാരായ ആർവി.ദാമോദരൻ, വി രാമചന്ദ്രൻ, കെ.എം.പ്രേംകുമാർ, സി.ശശികുമാർ, ഷൗജാദ് മുഹമ്മദ്, പി.യു.ബിജോയ്, കുൽകർണി, സൂര്യ രാമചന്ദ്രൻ, പുഷ്പകല, രാജശ്രീ മേനോൻ, ബീന സുഗതൻ എന്നിവർ നേതൃത്വം നൽകി