ഭക്തജന തിരക്ക് പ്രമാണിച്ച് സ്കൂൾ അവധിക്കാലം തുടങ്ങുന്ന മാർച്ച് 28 മുതൽ മെയ് 31 വരെ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം ഒരു മണിക്കൂർ കൂട്ടും. കൂടുതൽ ഭക്തർക്ക് സുഗമമായ ക്ഷേത്ര ദർശനം ഒരുക്കുന്നതിനാണ് ദേവസ്വം ഭരണസമിതി തീരുമാനം. തുടർച്ചയായ 64 ദിവസങ്ങളിൽ ക്ഷേത്രർശനത്തിന് ഒരു മണിക്കൂർ ഭക്തർക്ക് അധികം ലഭിക്കും. മാർച്ച് 28 മുതൽ മേയ് 31 വരെ ഗുരുവായൂർ ക്ഷേത്രം നട ഉച്ചതിരിഞ്ഞ് 3.30ന് തുറക്കും.
കൂടാതെ 2024മാർച്ച് 30 ശനിയാഴ്ച രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ ഗുരുവായൂർ ക്ഷേത്രത്തിൽ വി ഐ പി / സ്പെഷ്യൽ ദർശനം നിയന്ത്രിക്കും.
മാർച്ച് 28, 29, 31 എന്നീ ദിവസങ്ങൾ തുടർച്ചയായ പൊതു അവധി ദിനങ്ങൾ ആയതിനാൽ മാർച്ച് 30ന് ക്ഷേത്രത്തിൽ അഭൂതപൂർവ്വമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് മാർച്ച് 30ന് ദർശന ക്രമീകരണം ഏർപ്പെടുത്തിയത്.