ഗുരുവായൂർ ∙ ക്ഷേത്രത്തിൻ്റെ തെക്കേ നടയിൽ, ശ്രീ ഗുരുവായൂരപ്പൻ്റെ ദർശനത്തിനായി കാത്തിരിക്കുന്ന ഭക്തർക്ക് ശുദ്ധീകരിച്ച കുടിവെള്ളത്തോടൊപ്പം ചൂടുവെള്ളവും തണുത്ത വെള്ളവും നൽകുന്ന വാട്ടർ ടാങ്ക് പ്രവർത്തനം ആരംഭിച്ചു.
ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ എക്സ്എംപി, കെ.ആർ. ഗോപിനാഥ്, മനോജ് ബി.നായർ, വി.ജി. രവീന്ദ്രൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ ഈ സേവനത്തിന് തുടക്കം കുറിച്ചു.
തെക്കെ നടയിൽ മണിക്കൂറിൽ 100 ലിറ്റർ ശുദ്ധജലം വിതരണം ചെയ്യാൻ ശേഷിയുള്ള പ്രത്യേക പ്ലാൻ്റ് സ്ഥാപിച്ചത് സേലത്തെ ഗുരുവായൂരപ്പ ഭക്തരുടെ പ്രതിബദ്ധത വെളിവാക്കുന്നു.
വരും ദിവസങ്ങളിൽ ക്ഷേത്രത്തിൻ്റെ കിഴക്കേ നടയും ക്ഷേത്ര പരിസരവും ഉൾപ്പെടെ ഏഴ് കേന്ദ്രങ്ങളിലേക്കും ഈ നൂതന കുടിവെള്ള വിതരണ സംവിധാനം വ്യാപിപ്പിക്കും.