കോഴിക്കോട്: മാസപ്പിറവി ദര്‍ശിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ ചൊവ്വാഴ്ച റമദാന്‍ വ്രതത്തിന് ആരംഭമാകും. നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാദിമാര്‍ പ്രഖ്യാപിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി, ഖലീലുല്‍ ബുഖാരി തങ്ങള്‍, പാളയം ഇമാം സുഹൈബ് മൗലവി എന്നിവരാണ് മാസപ്പിറ കണ്ടത് സ്ഥിരീകരിച്ചത്. മാസപ്പിറ ദൃശ്യമായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് റമദാന്‍ വ്രതം തുടങ്ങിയിരുന്നു.
പകല്‍ സമയങ്ങളില്‍ നോമ്പെടുത്തും ദാനധര്‍മ്മാദികള്‍ ചെയ്തും ആരാധനാകാര്യങ്ങള്‍ നിര്‍വഹിച്ച് മനസ് ഏകാഗ്രമാക്കിയുമാണ് ഇസ്ലാം മതവിശ്വാസികള്‍ റമദാന്‍ മാസം ആചരിക്കുന്നത്. വിശ്വാസ പ്രകാരം പുണ്യങ്ങളുടെ പൂക്കാലമാണ് റമദാന്‍ കാലം.
നോമ്പുകാലം സമാധാനത്തിന്റേതാകണമെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ട്വന്റിഫോറിലൂടെ ആശംസിച്ചു. കഷ്ടപ്പെടുന്നവരുടെ വിഷമങ്ങള്‍ മനസിലാക്കാന്‍ സാധിക്കണം. ഭീകരതയും അക്രമവും അവസാനിപ്പിക്കണം. പാവപ്പെട്ടവരെ സഹായിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.