ഗുരുവായൂർ: ഗുരുവായൂർ നഗരസഭ കുടുംബശ്രീ ദേശീയ നഗര ഉപജീവന മിഷൻ (എൻ യു എൽ എം) ‘ഒപ്പം’ ക്യാമ്പയിനിന്റെ ഭാഗമായി 15/3/2023 ന് ഗുരുവായൂർ നഗരസഭ ടൗൺ ഹാളിൽ വച്ച് തൊഴിൽമേള, നൈപുണ്യ പരിശീലനവും തൊഴിലുറപ്പാക്കലും പദ്ധതിയുടെ ഭാഗമായി മൊബിലൈസേഷൻ ക്യാമ്പ്,കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കേറ്റ് വിതരണം, പി എസ് സി ഒറ്റത്തവണ രജിസ്ട്രേഷൻ എന്നിവ സംഘടിപ്പിച്ചു.
നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് അധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ, എ എം ഷഫീർ, ഷൈലജ സുധൻ, എ എസ് മനോജ്, കുടുംബശ്രീ സി ഡി എസ് -1 വൈസ് ചെയർപേഴ്സൺ ഷക്കീല ഇസ്മായിൽ, NULM സിറ്റി മിഷൻ മാനേജർ ദീപ വിഎസ്, ടീം അംഗങ്ങളായ സംഗീത എസ് എസ്, ലിസി കെ ജെ, സജിനി വി. കെ എന്നിവർ പങ്കെടുത്തു. ക്ഷേമകാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ സുധൻ നന്ദി രേഖപ്പെടുത്തി. തൊഴിൽമേളയിൽ ഇൻഫോ കരിയർ, എസ് ബി ഐ ബാങ്ക്, സി എസ് ബി ബാങ്ക്, ദേവരാഗം ഗ്രൂപ്പ്, ആദിത്യ ബിർള തുടങ്ങി 16 പ്രമുഖ കമ്പനികൾ പങ്കെടുത്തു. 219 ഉദ്യോഗാർത്ഥികൾ മേളയിൽ പങ്കാളികളായി. അതിൽ 106 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തു. 6 പേർക്ക് നേരിട്ട് നിയമന അനുമതി നൽകി. NULM സ്കിൽ ട്രെയിനിങ് സെന്റർ ആയ ശാന്തി സിസ്റ്റം പാവറട്ടിയുടെ നേതൃത്വത്തിൽ നടത്തിയ മൊബിലൈസേഷൻ ക്യാമ്പിൽ 65 പേർ പങ്കെടുത്തു. കേരള അക്കാദമി പി. എസ്. സി കോച്ചിംഗ് സെന്റർ തൈക്കാടിന്റെ നേതൃത്വത്തിൽ സൗജന്യ പി എസ് സി ഒറ്റത്തവണ രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയിരുന്നു.