ഗുരുവായൂർ: എറണാകുളം ഗ്രൂപ്പ് എൻ.സി.സി ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ ‘നാവികസേനാ മെഡൽ’ ജേതാവ് കമഡോർ സൈമൺ മത്തായി മേജർ സ്റ്റൈജുവിന് ബാഡ്ജും സർട്ടിഫിക്കറ്റും സമ്മാനിച്ചു. ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ലഫ്റ്റനൻ്റ് കേണൽ രജ്ഞിത്ത് എ.പി. അധ്യക്ഷത വഹിച്ചയോഗത്തിൽ 24 കേരള ബറ്റാലിയൻ ഓഫിസർ കമാൻ്റിംഗ് കേണൽ ആർ. എൽ മനോജ് , ക്യാപ്റ്റൻ രാജേഷ് കെ.എൻ. അസോസിയേറ്റ്ഡ് എൻ.സി.സി ഓഫീസർ പ്രവീൺ രാമൻ, ഹവിൽദാർ ജഗ് രൂപ് സിംഗ് എന്നിവർ അനുമോദന പ്രസംഗം നടത്തി മേജർ പി.ജെ. സ്റ്റൈജു മറുപടി പറഞ്ഞു.
തൃശ്ശൂർ ജില്ലയിലെ മറ്റം സെൻ്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃത അധ്യാപകനായ സ്റ്റൈയ്ജു, എറണാകുളം ഗ്രൂപ്പിന്റെ കീഴിലുള്ള 24-ാംകേരള ബറ്റാലിയൻ എൻ.സി.സിയിലെ മേജർ റാങ്കിലുള്ള അസോസിയേറ്റ്ഡ് എൻ.സി.സി ഓഫിസറാണ്.
വെസ്റ്റ് മങ്ങാട് സെൻ്റ് ജോസഫ്സ് ആൻഡ് സെൻ്റ് സിറിൾ സ്കൂളിലെ അധ്യാപികയായ അമ്പിളി പീറ്ററാണ് ഭാര്യ, അനന്യ, അമൃത, അഭിഷേക് എന്നിവർ മക്കളാണ്. 78 തവണ രക്തം ദാനം ചെയ്തതും വിദ്യാലയങ്ങളെ കേന്ദ്രികരിച്ച് നടപ്പിലാക്കിയ ലഹരിക്കെതിരെയുള്ള പുസ്തക ചങ്ങാത്ത പദ്ധതി തുടങ്ങിയ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളും എൻ.സി.സിയിലെ മാതൃകപരമായ സേവനങ്ങളും കണക്കിലെടുത്താണ് സ്റ്റൈജുവിനെ എൻ.സി.സി യിലെ ഉയർന്ന അംഗീകാരം ലഭിച്ചത്.