ഗുരുവായൂർ: കുട്ടാടൻ നിറവ് ’23 – ഗുരുവായൂർ നഗരസഭയിലെ ആനക്കോട്ട പരിസരത്ത് വെച്ച് ഏപ്രൽ 11 12 13 14 15 തിയ്യതികളിലായി നടത്തപ്പെടുന്നു.
പഴയ കാലത്തെ കാർഷിക സംസ്കൃതിയുടെ വീണ്ടെടുക്കലിൽ വിഷുവാണിഭത്തെ അനുസ്മരിപ്പിക്കുന്ന കാർഷിക സാധന സാമഗ്രികളുടെയും ചുണ്ടിൽ രുചിയൂറുന്ന ഭക്ഷണോത്സവ വിരുന്നിന്റെയും കലാസാംസ്കാരിക വിസ്മയ കാഴ്ചകളുടെയും സംഭവ ബഹുലമായ ദിനരാത്രങ്ങൾ പൊതുജനങ്ങളായി സംഘടിപ്പിക്കപെടുന്നു.
ഗുരുവായൂർ പുന്നത്തുർ ആനക്കോട്ട പരസരത്ത് സംഘടിപ്പിക്കുന്ന മേളയിൽ സംസ്ഥാന മന്ത്രിമാർ പ്രമുഖ കലാകാരൻമാർ സാംസ്കാരിക നായകർ എന്നിവർക്കൊപ്പം ഓരോ ഗ്രാമത്തിലെയും കലാകാരൻമാരും കലാകാരികളും തങ്ങളുടെ കലാ പ്രകടനങ്ങൾ മാറ്റുരക്കുന്നതാണെന്ന് സംഘാടക സമിതി അറിയിച്ചു.