the digital signature of the temple city

സാമവേദ കണ്ണന്റെ ഫൈബറിൽ നിർമ്മിച്ച റിലീഫ് രൂപം ശ്രീ ഗുരുവായൂരപ്പന് സമർപ്പിച്ചു.

- Advertisement -[the_ad id="14637"]

ഗുരുവായൂർ: സാമവേദ കണ്ണന്റെ ഫൈബറിൽ നിർമ്മിച്ച റിലീഫ് രൂപം വൈകീട്ട് ദീപാരാധന സമയത്ത് ഭഗവാന് മുന്നിൽ സമർപ്പിച്ചു. കൃഷ്ണ കൃപ ഫിലിംസ് ഇന്റർനാഷണൽ ചെയർമാൻ എ ആർ സുനിൽകുമാറും ആർട്ടിസ്റ്റ് നന്ദൻ പിള്ളയും ചേർന്നാണ് നടയിൽ ഈ മനോഹരവും വ്യത്യസ്തവുമായ കലാരൂപം സമർപ്പിച്ചത്. ഭക്ത സഹസ്രങ്ങളുടെ കണ്ണിലുണ്ണിയായ ആർട്ടിസ്റ്റ് നന്ദൻ പിള്ളയുടെ സാമവേദ കണ്ണന്റെ  റിലീഫ് മാതൃകയിൽ ഫൈബറിൽ നിർമ്മിച്ച മനോഹരമായ രൂപം ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്  പുറത്തിറക്കി. 

ഗുരുവായൂരിന്റെ ഗുരുനാഥൻ കാക്കശ്ശേരി രാധാകൃഷ്ണൻ മാഷ് ലഘുപ്രഭാഷണം നടത്തി. വ്യത്യസ്തമായ രീതിയിൽ സൃഷ്ടിക്കപ്പെടുന്ന കലകളെ കാലാതീതമായി നിലനിൽക്കുകയുള്ളു എന്ന് കാക്കശ്ശേരി മാഷ് അഭിപ്രായപ്പെട്ടു. ആർട്ടിസ്റ്റ് നന്ദൻ പിള്ളയുടെ ചിത്രങ്ങളിലെ കണ്ണന്റെ ഭാവങ്ങൾ ആസ്വാദകർക്കിടയിൽ ലഹരിയായത് ചിത്രകാരന്റെ കഴിവ് വിളിച്ചോതുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൃഷ്ടികളിൽ നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ വലിയൊരു പങ്ക് ഗുരുവായൂർ ക്ഷേത്ര വികസന കാര്യങ്ങൾക്ക് വിനിയോഗിക്കുവാനാണ് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ നിർദ്ദേശമെന്ന് കൃഷ്ണകൃപ ഫിലിംസ് ഇന്റർനാഷണൽ ചെയർമാൻ എ ആർ സുനിൽകുമാർ പറഞ്ഞു. ചടങ്ങിൽ സായ് സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ ഡോ ഹരിനാരായണൻ, മോഹൻദാസ് ചേലനാട്ട് തുടങ്ങിയവർ സന്നിഹിതരായിരുന്നു

ആർട്ടിസ്റ്റ് നന്ദൻ പിള്ള തന്നെ നിർമ്മിച്ച ഈ സൃഷ്ടി ഇന്നുമുതൽ പൊതുജനങ്ങൾക്ക് വാങ്ങാം. പ്രീമിയം എഡിഷൻ ആയി ആദ്യ ഘട്ടത്തിൽ ആയിരം എണ്ണം പുറത്തിറക്കുന്നു. സ്വർണക്കട്ടിയിൽ കൊത്തിയെടുത്ത പോലെ തോന്നിപ്പിക്കുന്ന 20″ഇഞ്ച് ഉയരവും 14″ഇഞ്ച് വീതിയും 2.5″ഇഞ്ച് ഘനവും 2.200 കിലോഗ്രാം ഭാരവുമുള്ള ഈ റിലീഫ് മാതൃക ഉത്സവകാല കിഴിവിൽ  ₹ 6999/ രൂപക്ക് ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് kkfintl@gmail.com എന്ന ഇമെയിൽ വിലാസത്തിലോ  +918618567452 എന്ന വാട്സാപ്പ് നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts