ഗുരുവായൂർ: ഗുരുവായൂർ ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തിൽ കഴിഞ്ഞ 11 ദിവസമായി നടന്നുവന്ന അഞ്ചാം മഹാരുദ്രയജ്ഞം ഞായറാഴ്ച വസോർധാരയോടെ സമാപിച്ചു.രാവിലെ 5 മണിമുതൽ ശ്രീരുദ്രജപം കൊണ്ട് മുഖരിതമായ യജ്ഞ മണ്ഡപത്തിലെ ഹോമാഗ്നിയിൽ ഗുരുവായൂരപ്പന്റെ മുഖ്യതന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് വേദജ്ഞരൊടൊപ്പം ശ്രീരുദ്രം ചൊല്ലി അനവധി ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ നെയ്യ് ഹോമിച്ച് അതിപ്രധാനമായ വസോർധാര നടത്തി. ചേന്നാസ് സതീശൻ നമ്പൂതിരിപ്പാട് മഹാദേവന് 11 ദ്രവ്യങ്ങൾ നിറച്ച കലശമാടി. ശേഷം വിസ്തരിച്ച് ഉച്ചപൂജയും നടത്തി
പ്രസിഡണ്ട് കോങ്ങാട്ടിൽ അരവിന്ദാക്ഷ മേനോന്റെ നേതൃത്വത്തിൽ ക്ഷേത്രം ഭാരവാഹികൾ തന്ത്രിമാർ, കീഴേടം രാമൻ നമ്പൂതിരി, മറ്റു വേദജ്ഞർ, കഴകം, വാദ്യം തുടങ്ങിയ പരിചാരകർ എന്നിവർക്ക് വസ്ത്രവും ദക്ഷിണയും നൽകി അനുഗ്രഹം വാങ്ങി
ഉച്ചയ്ക്ക് വിഭവസൃദ്ധമായ അന്നദാനവും നടന്നു വൈകുന്നേരം പ്രത്യേക ദീപാലങ്കാരം, നിറമാല എന്നിവയും ഉണ്ടായിരിക്കുന്നതാണ്. ശനിയാഴ്ച ജി കെ പ്രകാശനും, രാമനാഥ ഭാഗതവരും നയിച്ച ഗുരുവായൂർ ഭജന മണ്ഡലിയുടെ സംപ്രദായ ഭജന ഭക്തജനങ്ങൾക്ക് ഭക്തിസാന്ദ്രവും ആസ്വാദ്യവുമായി.