കുന്നംകുളം: അറിവുകൾ പകർന്ന് നൽകുന്ന അകതിയൂർ കലശമലയിലെ ആര്യലോക് ആശ്രമത്തിൽ മണൽചിത്ര പരിശീലനത്തോടെ ആര്യകലാക്ഷേത്രത്തിന് തുടക്കം കുറിച്ചു.
പ്രശസ്ത മണൽചിത്ര കലാകാരനായ ഡോ ബാബു എടക്കുന്നി ആര്യകലാക്ഷേത്രത്തിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു . ലോകത്തിലെ പ്രമുഖ വ്യക്തികളുടെ മണൽ ചിത്രങ്ങൾ വരച്ചു ശ്രദ്ധേയനായ ബാബു എടക്കുന്നി, ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ 51 അടിയുള്ള മണൽ ചിത്രം വരച്ചത് ഈയിടെ ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇയ്യാൽ മൂകാംബിക വിദ്യാനികേതൻ സ്കൂൾ മാനേജർ ഗോപാലൻജി , മോഹനൻ പള്ളിക്കര, ആര്യമഹർഷി, വാർഡ് മെമ്പർ ബിജു കോലാടി,,ആര്യനാമിക, ബിന്ദു ബാസ്വരി എന്നിവർ സംസാരിച്ചു. ഷാജി കുറുക്കൻ പാറ, വിജീഷ് കിടങ്ങൂർ തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്ന് ബാബു എടക്കുന്നി വിവിധ സ്കൂളുകളിൽ നിന്നെത്തിയ വിദ്യാർത്ഥികൾ ഉൾപ്പെടെ സമൂഹത്തിന്റെ പല മേഖലകളിൽ നിന്നെത്തിയവർക്ക് മണൽ ചിത്ര പരിശീലനം നൽകി.
കടലാസിൽ വരച്ച ചിത്രങ്ങളിൽ പശ തേച്ച് വിവിധയിനം മണൽ തരികൾ വിതറി മനോഹര ചിത്രങ്ങൾ രൂപപ്പെടുത്തുന്നത് പങ്കെടുത്തവർക്ക് അനുഭൂതിദായകമായി പരിശീലനത്തിന് ശേഷം ഏറ്റവും നല്ല ചിത്രം വരച്ചതിന് +2 വിദ്യാർത്ഥിനിയായ കീർത്തി വി. എസ് പന്തല്ലൂർ അർഹയായി.
ആര്യകലാക്ഷേത്രത്തിൽ നൃത്ത, സംഗീതം, ചിത്രകല, കളരി പയറ്റ് മുതലായ കലകളുടെ പരിശീലനം ഏപ്രിൽ ആദ്യവാരം തുടങ്ങും. താല്പര്യമുള്ളവർ ആശ്രമവുമായി ബന്ധപ്പെടുക.