ഗുരുവായൂർ: ഗുരുവായൂർ ഇടത്തരി കത്തുകാവിൽ ശ്രീഭഗവതിക്ക് ഗുരുവായൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ കൊല്ലംതോറും നടത്തിവരാറുള്ള ദേവസ്വം വക താലപ്പൊലി മഹോത്സവം ഈ വർഷം 2024 ഫെബ്രുവരി 6 (1193 മകരം 23) ചൊവ്വാഴ്‌ച ആചാര അനുഷ്‌ഠാനങ്ങളോടെയും വൈവിദ്ധ്യമാർന്ന കലാപരിപാടികളോടെയും ആഘോഷിക്കുന്നുതായി ഗുരുവായൂർ ദേവസ്വം ഭരണസമിതി ചെയർമാൻ ഡോ വി കെ വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ അറിയിച്ചു.
നാളെ ഉച്ചയ്ക്ക് 11.30യോടെ ക്ഷേത്ര ശ്രീകോവിൽ നട അടച്ചാൽ വൈകിട്ടു 4.30ന് മാത്രമേ തുറക്കുകയുള്ളു. നട അടച്ച സമയത്തു ദർശനം, വിവാഹം, ചോറൂണ്, തുലാഭാരം എന്നിവ നടത്താൻ കഴിയില്ല. രാത്രി അത്താഴപ്പൂജ കഴിഞ്ഞും നേരത്തെ ശ്രീകോവിൽ 9.30ന് അടയ്ക്കും. വിളക്ക് എഴുന്നള്ളിപ്പ് ഉണ്ടാകില്ല. ഉച്ചയ്ക്കു 12നും രാത്രി 10നും പഞ്ചവാദ്യം, മേളം എന്നിവയോടെ മൂന്നാനപ്പുറത്ത് എഴുന്നള്ളിപ്പ് ഉണ്ടാകും.
രാവിലെ 3 മണി മുതൽ അഭിഷേകം, അലങ്കാരം, 5 മണി മുതൽ കേളി, ഉച്ചയ്ക്ക് 12 മുതൽ എഴുന്നള്ളിപ്പ്, 12 മുതൽ 2 വരെ പഞ്ചവാദ്യം തിമില കരിയന്നൂർ നാരായണൻ നമ്പൂതിരി, മദ്ദളം ചെർപ്പുളശ്ശേരി ശിവൻ, ഇടയ്ക്ക് തിരുവില്ലാമല ജയൻ, താളം പാഞ്ഞാൾ വേലുക്കുട്ടി, കൊമ്പ് വരവൂർ മണികണ്ഠൻ, 2 മുതൽ 4 വരെ മേളം പത്മശ്രീ പെരുവനം കുട്ടൻ മാരാർ, വൈകീട്ട് 4മുതൽ കിഴക്കേ നടപ്പുരയിൽ പറ തുടർന്ന് നാദസ്വരത്തോടെ കുളപ്രദക്ഷിണം സന്ധ്യയ്ക്ക് 6 30 മുതൽ ദീപാരാധന, ദീപാലങ്കാരം, കേളി, 7 മുതൽ തായമ്പക കോട്ടപ്പടി സന്തോഷ് മാരാർ & പാർട്ടി, രാത്രി 10 മുതൽ എഴുന്നുള്ളിപ്പ്, 10 മുതൽ 12 30 വരെ പഞ്ചവാദ്യം, 12 30 മുതൽ 2 വരെ മേളം 2 മുതൽ കളം പാട്ട് കളം പൂജ മുതലായവ
മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ വിശേഷാൽ പരിപാടികൾ രാവിലെ 6 30 മുതൽ 7 30 വരെ അഷ്ടപതി ജ്യോതിദാസ് ഗുരുവായൂർ, 8 മുതൽ 9 വരെ അധ്യാത്മിക പ്രഭാഷണം പ്രഭാഷകൻ പ്രൊഫസർ കേശവൻ നമ്പൂതിരി ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി, വൈകിട്ട് 5 മുതൽ 6 വരെ തിരുവാതിരക്കളി ക്ഷേത്രം ഉരൽപ്പുര ജീവനക്കാർ, 6 30 മുതൽ 8 വരെ സോപാനലാസും കേരളത്തിൻറെ തനതു കലകളായ സോപാന സംഗീതവും മോഹിനിയാട്ടവും സമന്വയിക്കുന്ന നൃത്ത സംഗീത സന്ധ്യ. മോഹിനിയാട്ടം അനുപമ മേനോൻ, സോപാന സംഗീതം നീലംപേരൂർ സുരേഷ് കുമാർ, മദ്ദളം കലാനിലയം പ്രകാശൻ, വീണ പല്ലവി സുരേഷ്, ഇടയ്ക്ക് ഇരിഞ്ഞാലക്കുട നന്ദകുമാർ, രാത്രി 8 മുതൽ 9 വരെ 9 30 വരെ ഓട്ടൻതുള്ളൽ കലാപണ്ഡലം വിഷ്ണു.
താലപ്പൊലിക്ക് നെൽപ്പറ (250 രൂപ), അരിപ്പറ (600രൂപ), മലര്‍പ്പറ (300രൂപ), അവിൽപ്പറ (700രൂപ), പുപ്പറ(800രൂപ) കുങ്കുമപ്പറ (2700രൂപ) എന്നീ പറവയ്ക്കുവാൻ ആഗ്രഹിക്കുന്നവർ 06/02/24 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി ക്ഷേത്രം അഡ്വാൻസ് കൗണ്ടറിൽ പണം അടവാക്കേണ്ടതാണ് മഞ്ഞൾ പറ ഭക്തജനങ്ങൾ സ്വന്തം നിലയിൽ സജ്ജീകരിക്കേണ്ടതാണ്.