ഗുരുവായൂർ: സാംസ്കാരിക വകുപ്പിൻ്റെ വജ്രജൂബിലി ഫെലോഷിപ്പിൻ്റെ ഭാഗമായി ഗുരുവായൂർ നഗരസഭയിൽ കലാപരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചുമർ ചിത്രം, കർണ്ണാടക സംഗീതം, ഭരതനാട്യം എന്നീ ഇനങ്ങളിലാണ് പരിശീലനം നൽകിയത് ഒരു വർഷം നീണ്ടു നിന്ന പരിശീലനത്തിനു ശേഷമാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്. നഗരസഭാ ലൈബ്രറി അങ്കണത്തിൽ നടന്ന സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൻ്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് നിർവ്വഹിച്ചു
വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജ് അധ്യക്ഷയായി സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ എ എം ഷഫീർ, എ എസ് മനോജ്, ശൈലജ സുധൻ, എ സായിനാഥൻ കലാപരിശീലകരായ ശ്രീരഞ്ജിനി എം ശരണ്യ കെ. എന്നിവർ സംസാരിച്ചു