ഗുരുവായുർ: പൂജ്യ ഗുരുദേവൻ സ്വാമി ചിന്മയാനന്ദജിയുടെ 108-ാം ജയന്തിയോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരി 8 മുതൽ 15 വരെ ഭാഗവത സപ്താഹ യജ്ഞം നടത്തുന്നു.
ഫെബ്രുവരി 8-ാം തിയതി വൈകീട്ട് 4 ന് ഉണ്ണിക്കണ്ണൻ്റെ പ്രിയ ചിത്രമെഴുത്തുകാരൻ ആർട്ടിസ്റ്റ് നന്ദൻപിള്ള സപ്താഹം ഉദ്ഘാടനം ചെയ്യും. തുടർന്ന് മാഹാത്മ്യ പാരായണവും പ്രഭാഷണവും നടക്കും. 9മുതൽ 15 വരെ ദിവസവും രാവിലെ മുതൽ വൈകുന്നേരം വരെയാണ് സപ്താഹം.
ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നടക്കുന്ന സപ്താഹത്തിന് തിരുവനന്തപുരം ചിന്മയമിഷനിലെ സ്വാമി അഭയാനന്ദ , ഗുരുവായൂർ മണി സ്വാമി എന്നിവർ നേതൃത്വം നൽകും. ഗുരുവായൂരപ്പൻ്റെ അടുത്തിരുന്ന് ഭാഗവത സപ്താഹ യജ്ഞം കേൾക്കാൻ കഴിയുന്ന ഈ അസുലഭ അവസരം ഏവരും പ്രയോജനപ്പെടുത്തണമെന്ന് ചിന്മയ സേവയിൽ
സ്വാമി അഭയാനന്ദ അറിയിച്ചു.