ഗുരുവായൂർ: ഗുരുവായൂർ പെരുന്തട്ട ശിവക്ഷേത്രത്തിൽ നടന്നു വരുന്ന മഹാരുദ്രയജ്ഞത്തിന് മഹാദേവന് അഭിഷേകദ്രവ്യങ്ങളും ഭക്തജനങ്ങൾക്ക് അന്നദാനത്തിനുള്ള പലവ്യഞ്ജനങ്ങളുമായി കലവറ നിറക്കാൻ ഭക്തജനങ്ങൾ എത്തിത്തുടങ്ങി.എല്ലാവർഷവും മഹാരുദ്രയജ്ഞത്തിന് കലവറ സമർപ്പണത്തിന്റെ ത്തിന് എത്താറുള്ള കോയമ്പത്തൂർ മരുതമലൈ സ്വദേശിയായ നാരായണസ്വാമി ആരോഗ്യപ്രശ്നങ്ങളാൽ ഈ വർഷം തന്റെവകയായി അരിയും, ശർക്കരയും,പഞ്ചസാരയും,അഘോരമൂർത്തിക്ക് അഭിഷേകംചെയ്യാനുള്ള നെയ്യും തയ്യാറാക്കി വെച്ചവിവരം ക്ഷേത്ര ഭാരവാഹികളെ അറിയിച്ചു.ആയതിനെ തുടർന്ന് പെരുന്തട്ട ശിവക്ഷേത്രപരിപാലനസമിതി പ്രസിഡണ്ട് കോങ്ങാട്ടിൽ അരവിന്ദാക്ഷമേനോൻ , ഭരണസമിതി അംഗവും,മഹാരുദ്രയജ്ഞാചാര്യനുമായ കീഴിയേടം രാമൻനമ്പൂതിരി, എക്സിക്യൂട്ടീവ് അംഗം ആർ.പരമേശ്വരൻ എന്നിവരും കോയമ്പത്തൂരിൽ നാരായണസ്വാമിയുടെ വസതിയിൽ പോയി പെരുന്തട്ട മഹാദേവനുള്ള നെയ്യും,അരിയും, ശർക്കരയും, പഞ്ചസാരയും,സംഭാവനയും നേരിട്ട് സ്വീകരിച്ചു.മഹാദേവന്റെ പ്രസാദവും നാരായണസ്വാമിക്ക് നൽകിയാണ് ഭാരവാഹികൾ മടങ്ങിയത്.
ഹാരുദ്രയജ്ഞത്തോടനുബന്ധിച്ച് ക്ഷേത്രദർശനത്തിന് എത്തിയ എത്തിച്ചേർന്ന ബാങ്ക്ളൂരിൽ വ്യവസായ പ്രമുഖൻ ദിലീപ് വെള്ളോടി ,ചിദംബരം,ദുബായ് തുടങ്ങിയ ഭക്തന്മാരും അന്നദാനത്തിനുള്ള അരിയും,പലവ്യഞ്ജനങ്ങളും, പ്രാർത്ഥനയോടെ സമർപ്പണമായി എത്തിയിരുന്നു.
മഹാരുദ്രയജ്ഞം രണ്ടു ദിവസം പിന്നിട്ടപ്പോൾ ഭക്തജനത്തിരക്ക് ഏറി വന്നു.ദർശനത്തിനുവരുന്ന ഭക്തജനങ്ങൾക്കെല്ലാം പ്രഭാതഭക്ഷണം, ഉച്ചക്ക് പ്രസാദ ഊട്ട് എന്നിവയും നടന്നു വരുന്നു.രാവിലെ ശ്രീരാം കൂനംപിള്ളി ആദ്ധ്യാത്മിക പ്രഭാഷണംനടത്തി.സഹജൻറെ സംഗീതസമന്വയവും മറ്റു കലാപരിപാടികളും നടന്നു.