ഗുരുവായൂർ: പെരുന്തട്ട ശിവക്ഷേത്രത്തിൽ വ്യാഴാഴ്ച മുതൽ അഞ്ചാമത് മഹാരുദ്രയജ്ഞം ആരംഭിച്ചു. ക്ഷേത്രം മതിൽക്കകത്ത് പ്രത്യേകം അലങ്കരിച്ച്സജ്ജമാക്കിയ യജ്ഞ മണ്ഡപത്തിൽ രാവിലെ 5 മണിമുതൽ ആരംഭിച്ചിച്ച ശ്രീരുദ്രജപയജ്ഞത്തിൽ കീഴേടംരാമൻനമ്പൂതിരിയുടെ നേതൃത്വത്തിൽ മൂത്തേടം ഗോവിന്ദൻ നമ്പൂതിരി,ആലക്കാട്ടൂർ സുദേവ് നമ്പൂതിരി,നാരായണമംഗലം നരേന്ദ്രൻ നമ്പൂതിരി വേങ്ങേരി പത്മനാഭൻ നമ്പൂതിരി,തിരുവാലൂർ മധു നമ്പൂതിരി, നെടുമ്പിള്ളി രാമൻ നമ്പൂതിരി,പൊയിൽ ദിവാകരൻ നമ്പൂതിരി,നാകേരി വാസുദേവൻ നമ്പൂതിരി , കൊടക്കാട് യദു കൃഷ്ണൻ നമ്പൂതിരി , മൂത്തേടം ആനന്ദൻ നമ്പൂതിരി കീഴേടം സുദേവ് നമ്പൂതിരി,എന്നിങ്ങനെ 12 വേദജ്ഞർ പങ്കെടുത്തു.
ഗുരുവായൂർ പെരുന്തട്ട ശിവക്ഷേത്രത്തിൽ ബ്രഹ്മശ്രീ ചേന്നാസ് സതീശൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നടന്ന ശ്രീരുദ്രം ജപം
ജപം കഴിഞ്ഞ തോടെ ഗുരുവായൂർക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.ചേന്നാസ് സതീശൻ നമ്പൂതിരിപ്പാട് രാവിലെ എട്ടരമണിയോടെ 11 ദ്രവ്യങ്ങൾ നിറച്ച കലശങ്ങൾ വേദമന്ത്രോച്ചാരണത്തോടെ പെരുന്തട്ട മഹാദേവന് അഭിഷേകം ചെയ്തു.തുടർന്ന് ഉച്ചപ്പൂജയും നടന്നു. നെൻമിനി ബലരാമക്ഷേത്രസമിതിയുടെ നാരായണീയപാരായണം, കോട്ടപ്പടിശ്രീജ ബ്രാഹ്മണിഅമ്മയുടെ ബ്രാഹ്മണീപ്പാട്ട്, രാധാകൃഷ്ണൻ മാസ്റ്ററുടെ ആദ്ധ്യാത്മിക പ്രഭാഷണം, വൈകുന്നേരം നാദസ്വരം,കേളി, തുടർന്ന് ക്ഷേത്രം നാഗഹാര നൃത്തമണ്ഡപത്തിൽവെച്ച് ഗുരുവായൂർ ക്ഷേത്രം ഉരൽപ്പുര അമ്മമാർ,കല്ലൂർമ പുഷ്പാഞ്ജലി സംഘം എന്നിവരുടെ തിരുവാതിര ക്കളി ,സൗപർണിക സുനിലിന്റെ ഭരതനാട്യം,പഞ്ചാര മുക്ക് ഭാവിനികലാക്ഷേത്രംഅവതരിപ്പിച്ച നൃത്തനൃത്യങ്ങൾ എന്നിവയും ഉണ്ടായി.
ക്ഷേത്രപരിപാലനസമിതി പ്രസിഡണ്ട് കോങ്ങാട്ടിൽ അരവിന്ദാക്ഷമേനോൻ, സെക്രട്ടറി രാമകൃഷ്ണൻ ഇളയത്,ട്രഷറർ സുധാകരൻ നമ്പ്യാർ, അംഗങ്ങളായ മുരളി മണ്ണുങ്ങൽ, ആർ.പരമേശ്വരൻ, ജയറാം ആലക്കൽ, ശങ്കരൻ നായർ, ശിവദാസ് താമരത്ത്, കെ.ടി.ആർ.നമ്പീശൻ, ശ്രീധരപ്രഭു, ശങ്കരൻ, ഉഷാ അച്യുതൻ എന്നിവരുടെ നേതൃത്വത്തിലാണ് മഹാരുദ്രയജ്ഞ പരിപാടികൾ നടന്നുവരുന്നത്.