ഗുരുവായൂർ: 2024 ജനുവരി 28 ഞായറാഴ്ച കാലത്ത് 10 മണിക്ക് ഗുരുവായൂർ ക്ഷേത്രം തെക്കേനടയിലുള്ള ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ വച്ച് പ്രശസ്ത അഷ്ടപദി വാദകനും പൈതൃകം കലാക്ഷേത്രം അഷ്ടപദി അധ്യാപകനുമായ ജ്യോതീദാസ് ഗുരുവായൂരിന്റെ നേതൃത്വത്തിലാണ് സമർപ്പണം നടന്നത്. ചരിത്രത്തിലാദ്യമായാണ് പഞ്ചരത്ന അഷ്ടപദി അരങ്ങേറുന്നതെന്ന് സംഘാടകർ പറഞ്ഞു.
ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. ഡോ. ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ച് സമാരംഭിച്ച അരങ്ങേറ്റവേദി ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു . പൈതൃകം കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത് അധ്യക്ഷനായിരുന്നു. കേരളത്തിലെ പ്രശസ്തരായ അഷ്ടപദി ഗായകരായ അമ്പലപ്പുഴ വിജയകുമാർ, കാവിൽ ഉണ്ണികൃഷ്ണവാരിയർ, എലൂർ ബിജു, എന്നിവർ ആശംസകളർപ്പിച്ചു പ്രസംഗിച്ചു.
കുഴൽമന്ദം രാമകൃഷ്ണൻ, രാധിക പരമേശ്വരൻ തൃപ്പൂണിത്തുറ കൃഷ്ണദാസ്, ഡോ. തൃശൂർ കൃഷ്ണകുമാർ എന്നിവർക്കൊപ്പം ഇരുപത്തിയഞ്ചോളം ശിഷ്യരും ചേർന്ന് ജ്യോതിദാസ് ഗുരുവായൂർ ജയദേവകവിയുടെ കൃതികളിൽ പ്രസിദ്ധമായ അഞ്ച് കീർത്തനങ്ങൾ അവതരിപ്പിച്ചത്. നിരവധി വ്യക്തികളും സംഘടനകളും ജ്യോതിദാസ് നെ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. തൃപ്പൂണിത്തുറ കൃഷ്ണദാസ് ഉപഹാരമായി ഇടയ്ക്ക സമർപ്പിച്ചു.
ഗീത ഗോവിന്ദo ട്രസ്റ്റ് ഭാരവാഹികളായ ആർ. നാരായണൻ, കെ. പി. കരുണാകരൻ, പി. ഉണ്ണികൃഷ്ണൻ, പൈതൃകം ഭാരവാഹികളായ മധു. കെ. നായർ,കെ. കെ വേലായുധൻ മണലൂർ ഗോപിനാഥ്, ശ്രീകുമാർ. പി. നായർ മുരളി അകമ്പടി എന്നിവർ പ്രസoഗിച്ചു.