ഗുരുവായൂർ: പ്രശസ്ത കലാനിരൂപകനും ചരിത്രകാരനുമായിരുന്ന അന്തരിച്ച വിജയകുമാർ മേനോന്റെ ഗ്രന്ഥ ശേഖരം ഗുരുവായൂർ ദേവസ്വം ചുമർ ചിത്ര പഠനകേന്ദ്രത്തിനു കൈമാറി. ഗുരുവായൂർ ദേവസ്വം ചുമർ ചിത്ര പഠന കേന്ദ്രത്തിലെ വിസിറ്റിങ്ങ് പ്രൊഫസർ ആയിരുന്നു വിജയകുമാർ മേനോൻ . വിജയകുമാർ മേനോൻ സ്മാരക സമിതി ചെയർ പേഴ്സൺ എൻ ബി ലതാദേവിയിൽ നിന്നും ഗുരുവായൂർ ദേവസ്വo ചെയർമാൻ ഡോ വി കെ വിജയൻ ഗ്രന്ഥങ്ങൾ ഏറ്റുവാങ്ങി.
750 ലധികം കലാ സംബന്ധിയായ മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള ഗ്രന്ഥങ്ങളാണ് ശേഖരത്തിലുള്ളത്. ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം സി മനോജ് അധ്യക്ഷത വഹിച്ചു. ചുമർ ചിത്രപഠനകേന്ദ്രം പ്രിൻസിപ്പാൾ കെ യു കൃഷ്ണകുമാർ , പഠനകേന്ദ്രം സീനിയർ ഇസ്ട്രക്ടർ എം നളിൻബാബു, കലാനിലയം സൂപ്രണ്ട് മുരളി പുറനാട്ടുകര എന്നിവർ സംസാരിച്ചു.