ഗുരുവായൂർ: ഏറെ കൊട്ടിഘോഷിച്ച കെ-സ്മാർട്ട് പ്രവർത്തനം അടിമുടിതാളം തെറ്റി ജനങ്ങളെ അപഹാസ്യരാക്കുന്നതിൽ നിന്നു് രക്ഷിച്ച് എത്രയും വേഗം സുഗമമാക്കണമെന്ന് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടികാട്ടി പ്രതിക്ഷേധവുമായ് സമരപരിപാടികൾ ആരംഭിയ്ക്കുവാനും യോഗം തീരുമാനിച്ചു.ഗുരുവായൂർകാർക്ക് ഏറെ ഫലപ്രദമായ പച്ചക്കറികൾ ലഭ്യമായിരുന്ന ഹോർട്ടി കോപ്പ് ശാഖ സ്വകാര്യ കച്ചവടക്കാർക്ക് വേണ്ടി നിർത്തലാക്കിയ ജനദ്രോഹ നടപടിക്കെതിരെയും പ്രതിക്ഷേധ സമരം സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ അർബൻ ബാങ്ക് ഹാളിൽ ചേർന്ന കൺവെൻഷൻ ഡി.സി.സി.സെക്രട്ടറി ടി.എസ്.അജിത് ഉൽഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, മുൻ ബ്ലോക്ക് പ്രസിഡൻ്റ് ആർ.രവികുമാർ, യൂ ഡി എഫ് നിയോജക മണ്ഡലം കൺവീനർ കെ.വി.ഷാനവാസ്, ഗുരുവായൂരനഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ ,യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സി.എസ്.സൂരജ്, കൗൺസിലർമാരായ കെ.പി.എ.റഷീദ്, വി.കെ.സുജിത്ത്, ബ്ലോക്ക് ഭാരവാഹികളായ ശശി വാറണാട്ട്, പി.ഐ. ലാസർ, ബാലൻ വാറണാട്ട്. എം.കെ.ബാലകൃഷ്ണൻ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട്.കെ.കെ.രജ്ജിത്ത്, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് പ്രിയാ രാജേന്ദ്രൻ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡണ്ട് ഗോപി മനയത്ത്, ഗാന്ധിദർശനവേദി ജില്ലാ സെക്രട്ടറി വി.കെ.ജയരാജ് എന്നിവർ സംസാരിച്ചു. സ്റ്റീഫൻ ജോസ് സ്വാഗതവും ശശി വല്ലാശ്ശേരി നന്ദിയും പറഞ്ഞു. ഫെബ്രുവരി 4 ന് തൃശൂരിൽ നടക്കുന്ന അഖിലേന്ത്യാ കോൺഗ്രസ്സ് പ്രസിഡണ്ട് മല്ലികാർജുൻ ഖാർഗെപങ്കെടുക്കുന്ന “മഹാസഭയിൽ ” 200- പേരെ പങ്കെടുപ്പിക്കുവാനും യോഗം തീരുമാനിച്ചു.