ഗുരുവായൂർ: കോൺഗ്രസ് നേതാവായിരുന്ന പോളി ഫ്രാൻസിസ് ചക്രമാക്കിൽ ആം ആദ്മി പാർട്ടിയിലേക്ക്. പാവറട്ടി പള്ളിയിൽ പോയി പ്രാർത്ഥിച്ച് പുതിയ തീരുമാനത്തിലേക്ക് എത്തിയതായി അദ്ദേഹം പറഞ്ഞു. “ചെല്ലോര് പറയും എടുത്ത തീരുമാനം ശരിയാണ്.. ചെല്ലോര് പറയും തെറ്റായി പോയെന്ന് “തനിക്ക് ശരിയെന്ന് തോന്നുന്ന തീരുമാനവുമായി മുന്നോട്ടെന്ന് പോളി ഫ്രാൻസിസ് അഭിപ്രായപ്പെട്ടു
നാല്പത് വർഷങ്ങൾക്ക് (1983) മുൻപ് പാവറട്ടി സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ്സ് പഠിക്കുമ്പോൾ കെ എസ് യു യൂണിറ്റ് സെക്രട്ടറിയായി സംഘടന പ്രവർത്തനം ആരംഭിച്ച അതേ പാവറട്ടിയിൽ നിന്ന് പുതിയ തീരുമാനവും പുതിയ പാർട്ടിയുമായി ജനുവരി 26 -ാം തിയ്യതി 75-ാം വർഷം ആഘോഷിക്കുന്ന റിപ്പബ്ലിക് ദിനത്തിൽ എ എ പി സംസ്ഥാന പ്രസിഡണ്ട് അഡ്വ: വിനോദ് മാത്യു വിൽസണിൽ നിന്ന് അംഗത്വം സ്വീകരിച്ചു
എ എ പി സംസ്ഥാന സെക്രട്ടറി റാണി ആൻ്റോ , എ എ പി തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് റാഫേൽ ടോണി, സംസ്ഥാന വൈസ് പ്രസിഡണ്ട് ദിലീപ് മൊടപ്പിലാശ്ശേരി, വനിതാ വിംഗ് സംസ്ഥാന പ്രസിഡൻറ് സബീന എബ്രഹാം, കിസാൻ വിംഗ് സംസ്ഥാന സെക്രട്ടറി കിസാൻ ജസ്റ്റിൻ, എക്സ് സർവീസ് മെൻ സംസ്ഥാന സെക്രട്ടറി പൗലോസ് നിയോജക മണ്ഡലം പ്രസിഡണ്ട് ജസ്റ്റിൻ ജോസ് എന്നിവർ പങ്കെടുത്തു.