ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടപ്പുരയിലെ നവീകരിച്ച ഗ്രാനൈറ്റ്ത്തറയുടെയും പുതുതായി സ്ഥാപിച്ച സ്‌റ്റെയിൻ ലെസ് സ്റ്റീൽ ഗേറ്റും ശ്രീ ഗുരുവായൂരപ്പന് സമർപ്പിച്ചു.
ഇന്നലെ (മാർച്ച് 9 )രാവിലെ ഒമ്പതരയ്ക്കായിരുന്നു ചടങ്ങ്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ പുതിയ ഗേറ്റ് ഭക്തർക്കായി സമർപ്പിച്ചു
ശ്രീ ഗുരുവായുരപ്പ ഭക്തനായ ദിലീപ് കുന്നത്ത് (എറണാകുളം) ആണ് നടപ്പുര ഗ്രാനൈറ്റ് വിരിക്കൽ പ്രവൃത്തി സ്പോൺസർ ചെയ്തത്. ഏങ്ങണ്ടിയൂർ നെടുമാട്ടുമ്മൽ സഹോദരങ്ങളായ സുധീഷ്, ശ്രീജിത്ത്, സൂരജ് എന്നിവർ കിഴക്കേ നട സ്റ്റെയിൻ ലെസ് സ്റ്റീൽ ഗേറ്റും നിർമ്മിച്ചു നൽകി. സമർപ്പണ ചടങ്ങിൽ
ദേവസ്വം ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്,സി.മനോജ്, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ചീഫ് എൻജീനിയർ എം വി രാജൻ, എക്സി.എൻജിനീയർ എം.കെ.അശോക് കുമാർ, അസി.എൻജിനീയർ ഇ.കെ.നാരായണൻ ഉണ്ണി, പദ്ധതികൾസ്പോൺസർ ചെയ്ത ഭക്തരും ചടങ്ങിൽ സന്നിഹിതരായി. ഉരൽപ്പുരയിലെ അമ്മമാർക്ക് രാജൻ മൊട്ടുമ്മൽ ഹൊറിസോൺ ഹോട്ടൽ, ഉണ്ണി പാവറട്ടി എന്നിവർ ചടങ്ങിൽ ഓണപ്പുടവ നൽകി.