the digital signature of the temple city

ഗുരുവായൂർ നഗരസഭ 27-ാം വാർഡിലെ ഹൈടെക് അംഗൻവാടി ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്തു.

- Advertisement -[the_ad id="14637"]

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ തിരുവെങ്കിടം 27-ാം വാർഡിൽ  ടി എൻ പ്രതാപൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്ന്  25 ലക്ഷം രൂപ വിനിയോഗിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച 66-ാം നമ്പർ ഹൈടെക് അംഗൻവാടി കെട്ടിടത്തിൻ്റെ ഉൽഘാടന കർമ്മം ടി എൻ പ്രതാപൻ എം പി നിർവഹിച്ചു.

വാർഡ് കൗൺസിലർ വി കെ സുജിത്തിൻ്റെ നേതൃത്വത്തിൽ ഉത്സവ ആഘോഷ നിറവിൽ ചേർന്ന ഉദ്ഘാടന സദസ്സിൽ ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അനിഷ്മ ഷനോജ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ എം ഷഫീർ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈലജ സുധൻ, പ്രതിപക്ഷ നേതാവ് കെ പി ഉദയൻ, ഐ സി ഡി എസ് സൂപ്പർവൈസർ ഷീജ വിൻസെൻ്റ്, അംഗൻവാടി അദ്ധ്യാപിക വിജയലക്ഷ്മി, ബാലൻ വാറണാട്ട്, ആൻമരിയ എന്നിവർ പ്രസംഗിച്ചു.

golnews20240127 2222582563008101740556936

ചടങ്ങിൽ മുൻ അംഗൻവാടി അദ്ധ്യാപികമാരായ  കൊച്ചുമേരി, വി.ശാരദ, പാർവ്വതി ചന്ദ്രൻ , നിർമ്മിച്ച പുതിയ അംഗൻവാടി അദ്ധ്യാപിക വിജയലക്ഷ്മി, കോൺട്രാക്ടർ ശശികുമാർ നെടിയേടത്ത് എന്നിവരെ സ്നേഹാദരം നൽകി അനുമോദിച്ചു. ടി എൻ പ്രതാപൻ എം .പിയ്ക്ക് കഥാകാരൻ ടി ചന്ദ്രശേഖരൻ രചനാ പുസ്തകങ്ങൾ സമ്മാനിച്ചു. വിദ്യാർത്ഥികളുടെയും, പൂർവ വിദ്യാർത്ഥികളുടെയും കലാവിരുന്നും, സ്നേഹവിരുന്നും ഉണ്ടായി. ദീപ പ്രകാശൻ, വിൻസൻ്റ് വെള്ളറ, ശ്രുതി യദുലാൽ, വിപിൻ ഓടാട്ട്, സുബ്രമണ്യൻ, മല്ലിക വിശ്വനാഥൻ, യദുകൃഷ്ണൻ തിരുവെങ്കിടം, മനീഷ് നീലിമന എന്നിവർ നേതൃത്വം നൽകി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts