ഗുരുവായൂർ: ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ് ,ജില്ലാ ആസൂത്രണ സമിതി, കില, ഗുരുവായൂർ നഗരസഭ എന്നിവയുടെ നേതൃത്വത്തിൽ തൃശൂർ ജില്ലയിൽ സുസ്ഥിരമാലിന്യ സംസ്കരണ സെമിനാറും മാതൃകാവത രണങ്ങളും ഗുരുവായൂർ ബായോപാർക്കിൽ മാർച്ച് 12ന് നടക്കും. ശുചിപൂർണയുടെ ഭാഗമായി നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഉച്ചയ്ക്ക് 12.30ന് റവന്യു വകുപ്പു മന്ത്രി അഡ്വ.കെ. രാജൻ നിർവ്വഹിക്കും.
ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഡേവിസ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തും. ടി.എൻ.പ്രതാപൻ എം.പി, കോർപ്പറേഷൻ മേയർ എം.കെ.വർഗീസ് എന്നിവർ വിശിഷ്ടാതിഥികളാകും. ജില്ലാ കളക്റ്റർ ഹരിത വി കുമാർ ,മുനിസിപ്പൽ ചെയർമാൻ എം.കൃഷ്ണദാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതാ ചന്ദ്രൻ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ അനിഷ് മ എം.പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്സ് അസോസിയേഷൻ പ്രസിഡണ്ട് കെ.വി നഫീസ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ് അസോസിയേഷൻ പ്രസിഡണ്ട് എസ്.ബസന്ത് ലാൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ് അസോസിയേഷൻ സെക്രട്ടറി ടി.വി.സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.വി. വല്ലഭൻ ,നഗരസഭ ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ എ.എസ് മനോജ്, വാർഡ് കൗൺസിലർ സിന്ധു ഉണ്ണി , ജില്ലാ പ്ലാനിങ്ങ് ഓഫീസർ ശ്രീലത എൻ.കെ എന്നിവർ പങ്കെടുക്കും.
അന്നേ ദിവസം രാവിലെ 9.30 മുതൽ ബയോ പാർക്കിൽ സെമിനാറും മാതൃകാവതരണങ്ങളും നടക്കും.കിലാ ഡയറക്ടർ ഡോ.ജോയ് ഇളമൺ ആമുഖാവതരണം നടത്തും. സംസ്ഥാന പ്ലാനിങ്ങ് ബോർഡ് എസ് ആർ ജി അംഗം എം ആർ അനൂപ് കിഷോർ മോഡറേറ്ററാകും. മുനിസിപ്പൽ ചേംബർ പ്രസിഡണ്ടും നഗരസഭ ചെയർമാനുമായ എം.കൃഷ്ണദാസ് വിഷയാവതരണം നടത്തും. സംസ്ഥാന ആസൂത്രണ ബോർഡംഗം ഡോ. ജിജു.പി.അല്ക്സ്, കെ എസ് ഡബ്ലിയൂ എം പി പ്രോജക്റ്റ് ഡയറക്റ്റർ ഡോ.അദീല അബ്ദുള്ള, അമൃത് മിഷൻ ഡയറക്റ്റർ അരുൺ കെ വിജയൻ ,ശുചിത്വമിഷൻ എക്സി.ഡയറക്റ്റർ കെ.ടി ബാലഭാസ്ക്കരൻ ,തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്റ്റർ അരുൺ രംഗൻ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കും. നഗരസഭാ സെക്രട്ടറി ബീന.എസ്.കുമാർ പവർ പോയിൻ്റ് പ്രസൻ്റേഷൻ നടത്തും.
തുടർന്ന് സുസ്ഥിരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട മാതൃകാവതരണങ്ങളുണ്ടാകും. ജില്ലയിൽ തൃശൂർ കോർപ്പറേഷനിലും ഏഴു മുനിസിപ്പാലിറ്റികളിലും 29 ഗ്രാമപഞ്ചായത്തുകളിലുമാണ് ശുചിപൂർണയുടെ ആദ്യഘട്ടം നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്തംഗങ്ങൾ 29 പഞ്ചായത്തുകളിലെ ശുചിപൂർണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അടുത്ത വർഷം പദ്ധതി നടപ്പിലാക്കും. ഇതോടെ സംസ്ഥാനത്തെ ഖര -ദ്രവ മാലിന്യ സംസ്ക്കരണത്തിന് തൃശൂർ ജില്ല മാതൃകയാകും.ഈ പദ്ധതി ആദ്യഘട്ടം നടപ്പാക്കുന്ന ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ:
കോർപ്പറേഷൻ: തൃശൂർ .
മുനിസിപ്പാലിറ്റി: കൊടുങ്ങല്ലൂർ, ചാലക്കുടി, ഇരിങ്ങാലക്കുട, ചാവക്കാട്, ഗുരുവായൂർ, വടക്കാഞ്ചേരി , കുന്നംകുളം.
ഗ്രാമ പഞ്ചായത്ത്: പുന്നയൂർ, കടവല്ലൂർ, വേലൂർ, ദേശമംഗലം, തിരുവില്വാമല ,പാഞ്ഞാൾ, മാടക്കത്തറ, അവണൂർ, നടത്തറ,തൃക്കൂർ, നെന്മണിക്കര, കൊടകര, അതിരപ്പിള്ളി, കൊരട്ടി, മാള, പുത്തൻചിറ, മുരിയാട്, എറിയാട് പെരിഞ്ഞനം, വലപ്പാട്, കാറളം ,വല്ലച്ചിറ ,പാറളം, മണലൂർ, തളിക്കുളം, കടപ്പുറം ,വെങ്കിടങ്ങ് ,തോളൂർ, ചൂണ്ടൽ. എന്നിവയാണ്