the digital signature of the temple city

ഗൗരവം വിടാതെ ഗുരുവായൂർ നഗരസഭയിൽ “കുട്ടി പാർലമെൻറ്”

- Advertisement -[the_ad id="14637"]

ഗുരുവായൂർ: സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ഗുരുവായൂർ നഗരസഭയിൽ കുട്ടികളുടെ പാർലമെൻറ് സംഘടിപ്പിച്ചു.

.കുട്ടികളെ ആസൂത്രണ പ്രക്രിയയിൽ പങ്കാളികളാക്കുന്ന പദ്ധതിയാണിത് ,കുട്ടികൾ തങ്ങളുടെ അവകാശങ്ങൾ കടമകൾ പ്രശ്നങ്ങൾ പരിഹാരം മാർഗനിർദ്ദേശങ്ങൾ എന്നിവ പാർലമെൻറിൽ അവതരിപ്പിച്ചു. ചോദ്യങ്ങൾ വിഷയാധിഷ്ഠിത ചർച്ചകളും ഉയർന്നുവന്നു, വിദ്യാർഥികൾ നേരിടുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ കുട്ടി പാർലമെന്റിൽ ചൂടേറിയ ചർച്ചകൾക്ക് വേദിയൊരുക്കി, സാഹിത്യം  കലാ_കായികം, ആരോഗ്യം, കൃഷി, പരിസ്ഥിതി, ഗതാഗതം തുല്യത ,സുരക്ഷിതത്വം. എന്നീ ഏഴു മേഖലകളിൽ ഗ്രൂപ്പ് തിരിഞ്ഞ്  ചർച്ചകൾ സംവാദങ്ങൾ നടന്നു.

golnews20240123 2024191974934339118028185

കുട്ടികൾക്ക് നേരെ വീടുകളിലും സമൂഹത്തിലും നടക്കുന്ന ശാരീരിക, മാനസിക പീഡനങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും, വർദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെ ഉപയോഗം ചെറുക്കുവാൻ സൂക്ഷ്മതലത്തിൽ മോണിറ്ററിംഗ് സംവിധാനം ഉണ്ടാവണമെന്നും കുട്ടികൾ നിർദ്ദേശങ്ങളായി ഉന്നയിച്ചു . കാലങ്ങളായി തങ്ങൾ അനുഭവിക്കുന്ന യാത്രാക്ലേശം പരിഹാരം കാണാതെ ഇപ്പോഴും തുടരുന്നത് ലജ്ജാവഹം എന്നും വിദ്യാർത്ഥി ഗ്രൂപ്പ് അഭിപ്രായപ്പെട്ടു.  പാർലമെൻറിൽ പ്രധാന ചർച്ച വിഷയമായി എല്ലാവരുടെയും അഭിപ്രായത്തിൽ ബസ് ജീവനക്കാർ വിദ്യാർത്ഥികളോട് മോശം പെരുമാറ്റം ഇന്നും തുടരുന്നു എന്ന പരാതി ജനപ്രതിനിധികൾക്ക് മുമ്പാകെ കുട്ടികൾ അവതരിപ്പിച്ചു.

കൃഷി, പരിസ്ഥിതി സ്നേഹം, മാലിന്യ സംസ്കരണം തുടങ്ങിയ വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ നയപരിപാടികൾ കൊണ്ടുവരണമെന്ന് ആവശ്യമുയർന്നു.. കുട്ടി പാർലമെൻറിൽ കുട്ടികൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി

golnews3275818564100486720

ഓരോ ചോദ്യങ്ങൾക്കുമുള്ള മറുപടിയന്നവണ്ണം നഗരസഭ ജനപ്രതിനിധികൾ മറുപടി പറഞ്ഞു. നഗരസഭ വൈസ് ചെയർമാൻ ശ്രീമതി അനീഷ്മഷ ഷനോജ്. സ്ഥിരം സമിതി അധ്യക്ഷന്മാരായ എ എം ഷഫീർ ,  ഷൈലജ സുധൻ. എ സായിനാഥൻ  മാസ്റ്റർ . കൗൺസിലർമാരായ ജ്യോതി  രവീന്ദ്രനാഥ് സുബിത സുധീർ  ബിന്ദു പുഷോത്തമൻ ,ദീപാ ബാബു ,മധുസൂദനൻ മാണിക്കത്ത് പടി തുടങ്ങിയവർ  ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു.

അധ്യാപകരായ രമണി, സി കെ സുജിമോൾ,  പി ആർ മഞ്ജു .എന്നിവർ പാർലമെൻറ് നേതൃത്വം നൽകി. സ്പീക്കറും വകുപ്പ് മന്ത്രിമാരും അടങ്ങുന്ന നിയമസഭ സമ്മേളന നടപടിക്രമങ്ങളുടെ മിനിയേച്ചർ അവതരിപ്പിച്ചത് വ്യത്യസ്തമായി അനുഭവ സംഭവം സമ്മാനിച്ചു. കുട്ടി പാർലമെൻറിൽ അവതരിപ്പിക്കപ്പെട്ട ആശയങ്ങളും നിർദ്ദേശങ്ങളും , ഗുരുവായൂർ നഗരസഭയുടെ വാർഷിക  പദ്ധതിയിലും, വികസന കാഴ്ചപ്പാടിലും  ഉൾപ്പെടുത്തുമെന്ന് നഗരസഭ അധികാരികൾ ഉറപ്പുനൽകി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts