the digital signature of the temple city

ഗുരുവായൂർ ദേവസ്വം ധന സഹായം രണ്ടാം ഘട്ടം; 541 ക്ഷേത്രങ്ങൾക്ക് 3.44 കോടി നൽകി.

- Advertisement -[the_ad id="14637"]

ഗുരുവായൂർ: ദേവസ്വം ബോർഡുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ കഴിഞ്ഞ ആറര വർഷത്തിനിടെ 528 കോടി രൂപ സർക്കാർ നൽകിയതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.  ഗുരുവായൂർ ദേവസ്വം ഒഴിച്ചുള്ള നാല് ബോർഡുകൾക്കാണ് ഈ സഹായം നൽകിയതെന്നും മന്ത്രി അറിയിച്ചു. ഗുരുവായൂർ ദേവസ്വം ക്ഷേത്ര ധനസഹായ വിതരണവും നവീകരിച്ച പാഞ്ചജന്യം റെസ്റ്റ് ഹൗസിൻ്റെ സമർപ്പണവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

golnews20240121 1815047568699988223065440

ദേവസ്വങ്ങളുടെ ഫണ്ട് സർക്കാർ എടുക്കുന്നതായ പ്രചാരണം ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ്. ദേവസ്വം ഫണ്ട് സർക്കാർ എടുക്കുന്നതേ ഇല്ല. മറിച്ച് ദേവസ്വം ബോർഡുകൾക്ക് സർക്കാർ സഹായം നൽകുന്നു എന്നതാണ് സത്യം . പ്രളയകാലത്തും കോവിഡ് പ്രതിസന്ധി നാളുകളിലും ദേവസ്വം ബോർഡുകളുടെ പ്രവർത്തനത്തിന് സർക്കാർ ആണ് സഹായം നൽകിയത് – മന്ത്രി പറഞ്ഞു. 

ഇതര ക്ഷേത്രങ്ങൾക്ക് ധനസഹായം നൽകുന്ന ഗുരുവായൂർ ദേവസ്വത്തിൻ്റെ പ്രവർത്തനം അഭിനന്ദനാർഹമാണ്. സർക്കാർ സഹായം നൽകാത്ത ഏകബോർഡാണ് ഗുരുവായൂർ ദേവസ്വം. ഗുരുവായൂർ ദേവസ്വം  വർഷം തോറും നൽകി വരുന്ന 5 കോടി രൂപായുടെ ധനസഹായം വർധിപ്പിക്കുന്നതിനെപ്പറ്റി ദേവസ്വം ഭരണസമിതി ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.

golnews20240121 1816063116903369914626071

ക്ഷേത്രം തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടന്ന  ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ അധ്യക്ഷനായി. ചടങ്ങിൽ  എൻ കെ അക്ബർ എം എൽ എ , നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ദേവസ്വം ഭരണസമിതി അംഗം ചെങ്ങറ സുരേന്ദ്രൻ എക്സ്.എം.പി സ്വാഗതം ആശംസിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ ആർ ഗോപിനാഥ്, മനോജ് ബി നായർ, വി ജി രവീന്ദ്രൻ ,ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി ഡയറക്ടർ പപ്പൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ദേവസ്വം ഭരണസമിതി അംഗങ്ങളെ പ്രതിനിധീകരിച്ച് ഭരണസമിതി അംഗം വി ജി രവീന്ദ്രൻ ചടങ്ങിന് ആശംസയും  ഭരണ സമിതി അംഗം സി മനോജ് ചടങ്ങിന് കൃതജ്ഞതയും രേഖപ്പെടുത്തി. 

golnews20240121 1818595046948934168273992

എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ തെരഞ്ഞെടുത്ത 541 ക്ഷേത്രങ്ങൾക്ക് 3,44,49,000/- രൂപയുടെ ധന സഹായമാണ് ഇന്നത്തെ ചടങ്ങിൽ നൽകിയത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts