തൃശൂർ: സാംസ്കാരിക നായകൻമാർ അടക്കമുള്ളവരെ അണിനിരത്തി തൃശൂരില്‍ ഡിവൈഎഫ്ഐയുടെ 70 കിലോമീറ്റർ നീണ്ട മനുഷ്യച്ചങ്ങല.രണ്ടു ലക്ഷംപേർ പങ്കെടുത്തു. കേന്ദ്രഅവഗണനക്കെതിരെ തീർത്ത മനുഷ്യച്ചങ്ങല ജില്ലയില്‍ ചെറുതുരുത്തി മുതല്‍ കൊരട്ടി പൊങ്ങം വരെ നീണ്ടു. ജില്ലയിലെ കലാസാംസ്കാരിക പ്രമുഖരടക്കമുള്ളവർ പങ്കെടുത്തു.
തൃശൂർ നഗരത്തില്‍ സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ, വൈസ് പ്രസിഡന്റ് അശോകൻ ചരുവില്‍, സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, സംവിധായകൻ പ്രിയനന്ദനൻ തുടങ്ങി നിരവധിപേർ പങ്കെടുത്തു. ചെറുതുരുത്തി പാലത്തില്‍നിന്ന് ആരംഭിച്ച് വെട്ടിക്കാട്ടിരി, ആറ്റൂർ സെന്റർ, അകമല, ഓട്ടുപാറ, പാർളിക്കാട് പാടം, മെഡിക്കല്‍ കോളജ് റോഡ്, വെളപ്പായ റോഡ്, കോലഴി, വിയ്യൂർ പള്ളി, വടക്കേ സ്റ്റാൻഡ്, ബിനി, പാറമേക്കാവ് ക്ഷേത്ര ജംഗ്ഷൻ, കോർപറേഷൻ ഓഫീസ്, പഴയ പട്ടാളം മാർക്കറ്റ് റോഡ്, ചിയ്യാരം, ഒല്ലൂർ സെന്റർ, നെല്ലായി, കൊടകര, അപ്പോളോ ടയേഴ്സ് മെറ്റീരിയല്‍ ഗേറ്റ്, കോസ്മോസ് ക്ലബ്, മില്‍മ ഹബ് ചാലക്കുടി, കൊരട്ടി പോളി, പൊങ്ങം എന്നിങ്ങനെ ചങ്ങല നീണ്ടു.
കാസർഗോഡ് റെയില്‍വേ സ്റ്റേഷനു മുന്നില്‍നിന്ന് ആരംഭിച്ച് തിരുവനന്തപുരം രാജ്ഭവൻവരെയാണു ഡിവെഐഫ്ഐ പ്രതിഷേധച്ചങ്ങല തീർത്തത്.