സർക്കാർ പൊലീസിനെ ഉപയോഗിച്ച് വേട്ടയാടുന്നുവെന്ന് പ്രതിപക്ഷ് നേതാവ് വി ഡി സതീശൻ. യുവജന സമരങ്ങളെ ചോരയിൽ മുക്കിക്കൊല്ലാൻ ശ്രമം നടക്കുന്നു.ആലപ്പുഴയിലെ പൊലീസ് നടപടി അതിക്രൂരമാണ്. കണ്ണൂരിലും വനിതാ പ്രവർത്തകരെ ക്രൂരമായി നേരിട്ടു. ജാമ്യം കിട്ടുമെന്ന സ്ഥിതി വന്നതോടെ രാഹുലിനെതിരെ വീണ്ടും കേസെടുത്തു.
അതിശക്തമായ പ്രതിഷേധമുണ്ടാകുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രിയും കുടുംബവും അഴിമതിക്കാരാണ്. അഴിമതിക്കാരനും ക്രൂരനും രക്തദാഹിയുമായ മുഖ്യമന്ത്രി കുടുംബത്തിനായി അഴിമതി നടത്തുന്നു. കരുവന്നൂരിലെ ക്രമക്കേടിൽ മന്ത്രി പി രാജീവ് മറുപടി പറയണം.
ED മുന്നോട്ട് പോകുമോ അതോ CPIM സംഘപരിവാർ ധാരണയുണ്ടാക്കുമോ എന്ന് കാത്തിരിക്കുന്നു.കെ ഫോൺ പൊതുതാൽപര്യ ഹർജി പബ്ലിസിറ്റിക്ക് വേണ്ടി കോടതിയിൽ പോകണ്ട. മാധ്യമങ്ങളെ കണ്ടാൽ മതി.നീതി തേടിയാണ് കോടതിയിൽ പോകുന്നത്. വിമർശനമല്ല പരിഹാസമാണുണ്ടായത് കോടതി പരിശോധനക്കട്ടെ.
നീതി തേടി കോടതിയിൽ പോകുന്നവരെ പരിഹസിച്ചാൽ അത് കോടതിയിലുള്ള സാധാരണക്കായുടെ വിശ്വാസം നഷ്ടപ്പെടുത്തും പൊതു ജനത്തിന്റെ പണം നഷ്ടപ്പെട്ട കേസാണ്. അതിൽ പബ്ലിക് ഇന്ട്രെസ്റ് ഇല്ലങ്കിൽ പിന്നെ ഏത് കേസിൽ ആണ് പബ്ലിക് ഇന്ട്രെസ്റ് ഉള്ളത്. പ്രതിപക്ഷം മിണ്ടാതെ ഇരിക്കണോയെന്നും വി ഡി സതീശൻ ചോദിച്ചു.
രാഹുലിന് എതിരെ നിരന്തരം കേസെടുത്ത് ജയിലിൽ നിന്ന് ജയിലിൽ അടക്കാൻ ശ്രമം. പുറത്തുള്ള രാഹുലിനെക്കാൾ കരുത്തനാണ് ജയിലിനുള്ളിൽ കിടക്കുന്ന രാഹുൽ എന്ന് മനസിലാക്കണമെന്നും വി ഡി സതീശൻ വ്യക്തമാക്കി.