ഗുരുവായൂർ: ലോക വനിത ദിനത്തിൽ ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ വുമൺ ദ ഹ്യൂമയിൻ, ഹ്യൂമൻ ആൻഡ് ദ പോസ്റ്റ് ഹ്യൂമൻ’ എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു.
മൈസൂർ മഹാറാണീസ് ആർട്സ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ പ്രിയ ഉത്തയ്യ മുഖ്യ പ്രഭാഷകയായ സെമിനാറിൽ, ലിറ്റിൽ ഫ്ളവർ കോളേജ് പ്രിൻസിപ്പാൾ ഡോ വൽസ എം എ അധ്യക്ഷത വഹിച്ചു. സമിനാറിൽ ലാ ലുവെ എന്ന കവിതാ സമാഹാരവും, വുമൻ ദ ഹ്യൂമയിൻ, ഹ്യൂമൻ ആൻഡ് ദ പോസ്റ്റ് ഹ്യൂമൻ, പൊളിറ്റിക്സ് ഓഫ് ഹ്യൂമൻ എന്നീ ഗവേഷണ കൃതികളുടേയും, വിദ്യാർത്ഥിനിയായ ഹനാൻ ഇർഷാദിന്റെ സെറിനിറ്ററി “ബിനീത്ത് ദ സെർച്ച്’ എന്ന കവിതാ സമാഹാരങ്ങളുടേയും പ്രകാശനം നടന്നു.
ഇംഗ്ലീഷ് വകുപ്പ് അധ്യക്ഷ മിസ്സ്. ജൂലി ഡൊമിനിക്കിന്റെ നേതൃത്ത്വത്തിൽ നടന്ന ഈ സെമിനാറിൽ, ഇക്കണോമിക്സ് വകുപ്പ് അധ്യാപിക ഡോ.ജെ ബിൻസി ആശംസ അർപ്പിച്ചു. ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിൽ നിന്ന് ഈ വർഷം വിരമിക്കുന്ന ഡോ. എസ്തർമാണിയുടെ ബഹുമാനാർത്ഥമാണ് സെമിനാർ സംഘടിപ്പിക്കപ്പെട്ടത്.