ഗുരുവായൂർ ക്ഷേത്രോത്സവത്തിലെ പ്രസാദ ഊട്ടിന്റെ ചുമതല വനിതകളുടെ കൈയിൽ ഭദ്രം. ഇരുന്നൂറിലേറെ വനിതകളാണു രാപ്പകൽ പന്തലിൽ സേവനത്തി നുള്ളത്. ദേവസ്വം ഡെപ്യൂട്ടി അ ഡ്മിനിസ്ട്രേറ്റർ കെ. ഗീത, മാ നേജർ എം. രാധ എന്നിവരുടെ നേതൃത്വത്തിൽ 154 വനിതാ വള ണ്ടിയർമാർ, ദേവസ്വം ഓഫീസ് ജീവനക്കാരായ 17 വനിതകൾ, ദേവസ്വം ഹെൽത്ത് വിഭാഗത്തി ലെ 35 വനിതാ ജീവനക്കാർ എന്നിവരാണു പ്രസാദ് ഊട്ട് പന്തലിലെ ചുമതല വഹിക്കുന്നത്. രാ വിലെ ഒമ്പതിന് ആരംഭിക്കുന്ന പ്രസാദ ഊട്ട് ഉച്ചയ്ക്ക് മൂന്നുവരെ തുടരും. ഗുരുവായൂർ സ്വദേ ശിയായ നടി രശ്മി സോമനും ഉ ത്സവം തുടങ്ങിയതു മുതൽ പന്ത ലിൽ സജീവമാണ്. വനിതകളുടെ തിരുവാതിരക്കളിക്കു മാത്രമായി വൃന്ദാവനം എന്ന പേരിൽ ഒ രു വേദിയുമുണ്ട്. രാവിലെ തുടങ്ങുന്ന തിരുവാതിര വൈകിട്ടാണ് അവസാനിക്കുന്നത്.