the digital signature of the temple city

ഗുരുവായൂർ നിവാസി ശ്രീരഞ്ജ് ശ്രീധർക്ക് ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഫോട്ടോഗ്രാഫിക്കുള്ള ദേശീയ അവാർഡ്

- Advertisement -[the_ad id="14637"]

ഗുരുവായൂർ: ഗുരുവായൂർ നിവാസിയും സ്ട്രീറ്റ് & ഡോക്യുമെന്ററി ഫോട്ടോഗ്രാഫറുമായ ശ്രീരഞ്ജ് ശ്രീധർ, ഇന്ത്യാ ഗവൺമെന്റ് ഓഫ് ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഫോട്ടോ ഡിവിഷന്റെ ഫോട്ടോഗ്രാഫിക്കുള്ള എട്ടാമത് ദേശീയ അവാർഡ് (പ്രത്യേക പരാമർശം അമച്വർ വിഭാഗം) നേടി.

ഇന്ത്യയുടെ സംസ്കാരവും ഉത്സവങ്ങളും എന്ന പ്രമേയത്തിൽ, തെയ്യത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങൾക്കാണ് അദ്ദേഹത്തിന് അവാർഡ് ലഭ്യമായത്. 2023 മാർച്ച് 7-ന് ഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ വച്ച് ബഹു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ.മുരുകൻ അവാർഡ് വിതരണം ചെയ്തു.

2019 മുതൽ തെയ്യത്തെ അടിസ്ഥാനമാക്കി ഫോട്ടോഗ്രാഫി ശിൽപശാലകൾ നടത്തുന്ന ശ്രീരഞ്ജ് സമ്മാനത്തുക തെയ്യം കലാകാരന്മാരുടെ ക്ഷേമത്തിനായി സമർപ്പിക്കാൻ തീരുമാനിച്ചതായി അറിയിച്ചു

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts