ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ദേശ മഹോത്സവമായ മകര ചൊവ്വ മഹോത്സവത്തോടനുബന്ധിച്ച് അതിവിശിഷ്ഠ ശ്രേഷ്ഠമായ ദേശപറയ്ക്ക് തുടക്കമായി .
മകര ചൊവ്വയോടനുബന്ധിച്ച് പതിനഞ്ചോളം ദിവസങ്ങളിലായി പ്രദേശ ഭവനങ്ങളിൽ ഭഗവതി കോമരവും, പതിനാറംഗ സംഘവുമായി ആയിരത്തോളം ഭവനങ്ങളിലെത്തിയാണ് പറ സമർപ്പണം നടത്തുന്നത്.കോമരം, വിളക്ക് പിടി, ചെണ്ട, ഇലത്താളം, ചേങ്ങലവാദ്യക്കാർ, പൂക്കുല കുറ്റി, വട്ടി എന്നിവരുൾപ്പെടുന്നവരാണ് സംഘത്തിലുള്ളത്. ഓരോ ഭവനത്തിലും അനുഷ്ഠാന നിറവോടെ ആചാര മഹിമയോടെയാണ് ദേവീ സാമീപ്യമായി വെളിച്ചപ്പെട്ട് പറ പൂർത്തിയാക്കുന്നത്.
ക്ഷേത്രത്തിൽ മകര ചൊവ്വയ്ക്ക് പാല കുമ്പിടിയോടെ കഴിഞ്ഞ ദിവസം കൊടിയേറി. ക്ഷേത്രസമിതി പ്രസിഡണ്ട് ശശി വാറണാട്ട് കൊടിയേറ്റ കർമ്മം നിർവഹിച്ചു.തുടർന്ന് ദിക്ക് കൊടികൾ സ്ഥാപിക്കലും വെള്ളരി പൂജയും നടന്നു.