ഗുങ്ങവായൂർ: പുതുവൽസരത്തെ വരവേറ്റ് ഗുരുവായൂരിൽ ജനുവരി 1 ന് നാഗസ്വര – തവിൽ സംഗീതോത്സവം ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടക്കും.
പുലർച്ചെ 5:30 ഓടെ ക്ഷേത്രത്തിൽ നിന്നും ഭദ്രദീപം എഴുന്നള്ളിച്ചു ഓഡിറ്റോറിയത്തിൽ സംഗീതോത്സവത്തിന് തിരിതെളിയും. നാഗസ്വര തവിൽ രംഗത്തെ പ്രഗൽഭ കലാകാരൻമാർ പങ്കെടുക്കും.
രാവിലെ 11 ന് നടക്കുന്ന സമാദരണ സദസ്സ് ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം സി മനോജ് സ്വാഗതം ആശംസിക്കുന്ന യോഗത്തിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ അദ്ധ്യക്ഷത വഹിക്കും. പ്രശസ്‌ത നാഗസ്വര വിദ്വാൻ കലൈമാമണി തിരുവിഴ ജയശങ്കർ സംഗീതോത്സവം ഉദ്ഘാടനം നിർവ്വഹിക്കും. കേരള കലാമണ്ഡലം മുൻ ഡെപ്യൂട്ടി രജിസ്ട്രാർ വി കലാധരൻ, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി കെ പ്രകാശൻ എന്നിവർ വിശിഷ്ടാതിഥിയായിരിക്കും.
തുടർന്ന് ഗുരുവായൂർ ദേവസ്വം ഏർപ്പെത്തിയ പുരസ്കാരങ്ങൾ ചടങ്ങിൽ സമ്മാനിക്കും. ഗുരുവായൂർ ക്ഷേത്രത്തിൽ 60 വർഷത്തോളം നാഗസ്വര ഉപാസന നടത്തിയ പ്രശസ്ത നാഗസ്വര വിദ്യാൻ ഗുരുവായൂർ കുട്ടികൃഷ്‌ണൻ നായരുടെയും ഗുരുവായൂരപ്പ ഭക്തനും സംഗീത പ്രേമിയുമായ മുത്തരശനല്ലൂർ ആർ രാമചന്ദ്രൻ അവർകളുടെയും സ്മരണാർത്ഥം പ്രശസ്ത നാഗസ്വര വിദ്യാൻ കലൈമാമണി തിരുപ്പാമ്പുറം മീനാക്ഷി സുന്ദരം അവർകളെയും, പ്രശസ്‌ത തവിൽ വിദ്വാനും ഗുരു ശ്രേഷ്‌ഠനുമായ കലൈമാമണി തഞ്ചാവൂർ ഗോവിന്ദരാജ് നെയും പുരസ്‌കാരവും ഗുരു ദക്ഷിണയും നൽകി ആദരിക്കുവാനും ദേവസ്വം തീരുമാനച്ചിട്ടുണ്ട്
നാഗസ്വര വിദ്ധ്വാനും കേരള നാഗസ്വര – തവിൽ സംഘടന രക്ഷാധികാരിയുമായ ഗുരുവായൂർ മുരളി, പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തും. ക്ഷേത്രം ഊരാളനും ഭരണ സമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് പൊന്നാട സമർപ്പിക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി. സി. ദിനേശൻ നമ്പൂതിരിപ്പാട് ജേതാക്കൾക്ക് പുരസ്‌കാര സമർപ്പിക്കും.
ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ സി മാനവേദരാജ, ചെങ്ങറ സുരേന്ദ്രൻ Ex. MP, കെ ആർ ഗോപിനാഥ്, മനോജ് ബി നായർ, വി ജി രവീന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും. പുരസ്‌കാര ജേതാക്കളുടെ മറുപടി പ്രസംഗത്തിനു ശേഷം ഗുരുവായൂർ ദേവസ്വം അഡ്‌മിനിസ്ട്രേറ്റർ കെ പി വിനയൻ കൃതജ്ഞത രേഖപ്പെടുത്തും.