the digital signature of the temple city

മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ രണ്ടാം മഹാരുദ്രയജ്ഞം 2024 ജനുവരി 1 മുതൽ തുടങ്ങും.

- Advertisement -[the_ad id="14637"]

ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രം നാലാം അതിരുദ്രയജ്ഞത്തിന് തുടക്കം കുറിച്ചു കൊണ്ട് രണ്ടാം മഹാരുദ്രയജ്ഞം 2024 ജനുവരി 1 മുതൽ തുടങ്ങും.

തുടർച്ചയായി 3 അതിരുദ്ര മഹായജ്ഞത്തിന് വേദിയായ കേരളത്തിലെ ഏക ക്ഷേത്രമാണ് മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രം. നാലാം അതിരുദ്ര മഹായജ്ഞത്തിനുള്ള 2 -ാം മഹാരുദ്ര യജ്ഞമാണ് 2024 ജനവരി 01 മുതൽ ശ്രേഷ്ഠമായ താന്ത്രിക കർമ്മങ്ങളോടും കലാ – സാംസ്കാരിക പരിപാടികളോടും കൂടി നടത്തുന്നത്. ചൈതന്യ വർദ്ധനവിനും , ലോക ശാന്തിക്കും, സമൂഹ നന്മക്കും വേണ്ടി നടത്തുന്ന വേദങ്ങളിൽ പറഞ്ഞിട്ടുള്ള അതിവിശിഷ്ടമായ യജ്ഞമാണ് മഹാരുദ്രയജ്ഞം . തുടർച്ചയായി 11 മഹാരുദ്ര ജ്ഞം നടത്തി 12 -ാം മത് വർഷമാണ് അതിരുദ്ര മഹായജ്ഞം നടത്തുക. 

ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര സന്നിധിയിൽ പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയിൽ കേരളത്തിലെ പ്രശസ്ത വേദ പണ്ഡിതന്മാർ 11 വെള്ളി കലശങ്ങളിൽ പാൽ , തൈര് , അഷ്ടഗന്ധജലം , ഇളനീർ , ചെറുനാരങ്ങനീര് , കരിമ്പിൻ നീര് നല്ലെണ്ണ , തേൻ , നെയ്യ് , പഞ്ചഗവ്യം തുടങ്ങിയ ദ്രവ്യങ്ങൾ നിറച്ച് ശ്രീരുദ്രമന്ത്രത്താൽ ചൈതന്യത്തെ ജീവ കലശങ്ങളിലേക്ക് ആവാഹിക്കുന്നു .

രാവിലെ ഉഷഃപൂജയ്ക്കു ശേഷം ഈ ജീവ കലശങ്ങളെ ശ്രീ മഹാദേവന് അഭിഷേകം ചെയ്യുന്നു . ഇതോടനുബന്ധിച്ച് ശ്രീ മഹാവിഷ്ണുവിനും , ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, ഭഗവതി എന്നീ ഉപദേവന്മാർക്കു് നവകാഭിഷേകവും. കാലത്ത് നാഗങ്ങൾക്ക് നാഗപ്പാട്ട്, നാവോർപ്പാട്ട് വൈകീട്ട് പാതിരിക്കുന്നത്ത് കുളപ്പുറത്ത് മനയ് ക്കൽ സദാനന്ദൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ സർപ്പബലി എന്നിവയും ഉ ണ്ടായിരിക്കും . ക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തി വരുന്ന മുറിഹോമം സുകൃത – ഹോമം മഹാരുദ്രയജ്ഞത്തോടൊപ്പം 7 ദിവസങ്ങളിലായി നടത്തുന്നതാണ്

മഹാരുദ്ര യജ്ഞത്തിന്റെ ഭാഗമായി സംസ്കാരവും ഭാരതീയ വിജ്ഞാന പാരമ്പര്യവും എന്ന വിഷയത്തിൽ കൂടിയാട്ടം, നങ്ങ്യാർകൂത്ത് , ചാക്യാർ കൂത്ത് , പാഠകം , മിഴാവ് എന്നിവക്ക് പ്രാധാന്യം നൽകി വിവിധ മേഖലകളിൽ പ്രാവീണ്യം സിദ്ധിച്ച വിദ്യാഭ്യാസ വിചക്ഷണർ പങ്കെടുക്കുന്ന ദേശീയ സെമിനാർ ജനു വരി 08 , 09,10 തിയ്യതികളിൽ രാവിലെ 10 മുതൽ 1 മണിവരെയും ഉച്ചതിരിഞ്ഞ് 2 മണി മുതൽ 5 മണി വരെയും മമ്മിയൂർ ശ്രീ കൈലാസം ഓഡിറ്റോറിയത്തിൽ നടക്കും .

മഹാരുദ്രയജ്ഞത്തോടനുബന്ധിച്ച് മുഴുവൻ ഭക്തജന ങ്ങൾക്കും എല്ലാ ദിവസവും പ്രസാദ ഊട്ട് ഉണ്ടായിരിക്കും . ഈ വർഷത്തെ ദേവസ്വം ബഡ്ജറ്റ് വിഹിത പ്രകാരം ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർദ്ധനരായ രോഗികൾക്കുള്ള സഹായ ഹസ്തം ചികിൽസാസഹായ നിധി 20,000 വീതം 20 പേർക്ക് മഹാരുദ്രയജ്ഞ ദിവസങ്ങളിൽ വിതരണം ചെയ്യും . ദേവസ്വം ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ ജി കെ പ്രകാശൻ, മെമ്പർമാരായ കെ കെ ഗോവിന്ദ് ദാസ്, കെ കെ വിശ്വനാഥൻ , എക്സിക്യൂട്ടീവ് ഓഫീസർ എൻ കെ ബൈജു എന്നിവർ പങ്കെടുത്തു .

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts